താൾ:56E238.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

തന്നെ ആകുന്നു. കൃഷ്ണനും കാല
വും ഒന്നുതന്നെ. ഇപ്പാൾ അ
വൻ മേൽ ലോകത്തിൽ പോയി
രിക്കയാകുന്നു. ആകയാൽ അൎജ്ജു
നാ ദുഃഖിക്കേണ്ട. കാലം അത്രെ
മനുഷ്യന്നു ബലം കൊടുക്കുന്നതു.
കാലം എന്നതു അനേകരൂപങ്ങ
ളെ ധരിച്ചുകൊണ്ടു ഭൂമിയെ ര
ക്ഷിക്കയും നശിപ്പിക്കയും ചെയ്യു
ന്നു. നിണക്കു ഭാഗ്യം വന്ന
പ്പോൾ ജനാൎദ്ദനൻ നിണക്കു അ
നുകൂലൻ ആയിരുന്നു. എന്നാൽ
ഇപ്പോൾ ആ ഭാഗ്യം തീൎന്നുപോ
യതുകൊണ്ടു അവൻ നിന്റെ ശ
ത്രുവിന്നു അനുകൂലനായിരിക്കു
ന്നു” എന്നു പറഞ്ഞു. (വി. പുരാ.).

ഇപ്രകാരം വ്യാസൻ അൎജ്ജു
നനെ ആശ്വസിപ്പിച്ചു മടക്കി
അയച്ചു. അതിന്റെ ശേഷം
സഹോദരന്മാരായ ധൎമ്മപുത്രർ,
ഭീമൻ, നകുലൻ, സഹദേവൻ
എന്നവരുമായി രാജധാനിയാകു
ന്ന ഇന്ദ്രപ്രസ്തത്തെ വിട്ടു അര
ണ്യത്തിലേക്കു പോയ്ക്കളഞ്ഞു.

യും വേണം എന്നിപ്രകാരം എഴു
തിയിരിക്കുന്നു. ഇവക്കു നിങ്ങൾ
സാക്ഷികൾ ആകുന്നു. ഇതാ
എന്റെ പിതാവു വാഗ്ദത്തം ചെ
യ്തതിനെ ഞാൻ നിങ്ങളുടെ മേൽ
അയക്കുന്നു. എന്നാൽ നിങ്ങൾ
ഉയരത്തിൽ നിന്നു ശക്തിധരി
ക്കുന്നതുവരെ പട്ടണത്തിൽ പാ
ൎപ്പിൻ” എന്നു അവരോടു പറഞ്ഞു.
പിന്നെ അവരെ ബെഥാന്യായോ
ളം കൊണ്ടുപോയി, തന്റെ
കൈകളെ ഉയൎത്തി അവരെ അ
നുഗ്രഹിച്ചു. അവൻ അവരെ
അനുഗ്രഹിക്കുകയിൽ അവൻ അ
വരിൽ നിന്നു പിരിഞ്ഞു സ്വൎഗ്ഗ
ത്തിലേക്കു എടുത്തുകൊള്ളപ്പെട്ടു.
പിന്നെ അവർ അവനെ കുമ്പിട്ടു
മഹാസന്തോഷത്തോടെ യരുശ
ലേമിലേക്കു തിരിച്ചുപോന്നു.
(ലൂക്ക് 29, 44–52.)

കൃഷ്ണൻ ഇഹലോകത്തെ വിട്ടന്നു തന്നെ കലിലോ
കത്തിൽ വന്നു എന്നു വിഷ്ണുപുരാണത്തിൽ പറഞ്ഞി
രിക്കുന്നു. ആകയാൽ കൃഷ്ണന്റെ ശേഷം ലോക
ത്തിൽ അധൎമ്മവും അഭക്തിയും ഉണ്ടായ്വരേണം എ
ന്നുള്ള ഇച്ഛ ദൈവത്തിന്നു ഉണ്ടായിരുന്നു എന്നു ഹി
ന്തു ശാസ്ത്രത്തിൽനിന്നു കാണായ്വരുന്നു. എന്തുകൊ
ണ്ടെന്നാൽ വിഷ്ണു പുരാണത്തിൽ കാണുന്ന കലിവ
ൎണ്ണനയിൽനിന്നു അവൻ സൎവ്വ അധൎമ്മത്തിന്റെ
ആധാരവും ഉറവിടവും ആകുന്നു എന്നു കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/56&oldid=197642" എന്ന താളിൽനിന്ന് ശേഖരിച്ചത്