താൾ:56E238.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ത്സ്യത്തെ ഒരു വേടൻ പിടിച്ചു
അതിന്റെ വയറ്റിൽനിന്നു കി
ട്ടിയ ഇരിമ്പലകുകൊണ്ടു തന്റെ
അമ്പിന്നു മുന വെപ്പിച്ചു.

അനന്തരം ഇന്ദ്രൻ കൃഷ്ണന്റെ
അടുക്കൽ ഒരു ദൂതനെ പറഞ്ഞ
യച്ചു “നീ ഭൂമിയിൽ ഇറങ്ങി
പോയിട്ടു ഇപ്പോൾ നൂറു സംവ
ത്സരം ആയി. ഏതൊരു കാൎയ്യ
ത്തിന്നായി നീ അവതരിച്ചുവോ
ആ കാൎയ്യം നിവൃത്തിയായിരിക്കു
ന്നു. ഇപ്പോൾ ഭൂഭാരം കുറഞ്ഞി
രിക്കയാൽ നീ മേൽലോകത്തേ
ക്കു വരണം” എന്നപേക്ഷിച്ചു.
ഇതിന്നു കൃഷ്ണൻ മറുവടിയായി
അതെല്ലാം ഞാൻ അറിയുന്നു
ണ്ടു. ഞാൻ യാദവന്മാരെ എല്ലാം
നശിപ്പിപ്പാൻ ആരംഭിച്ചിരിക്കു
ന്നു. അതു പൂൎത്തിയാക്കീട്ടു വരാം.
ഞാൻ ജരാസന്ധൻ മുതലായ പ്ര
ജാഹിംസകന്മാരെ നശിപ്പിച്ചി
രിക്കുന്നു ശരി. എങ്കിലും യാദ
വന്മാരുടെ ഓരോ കുട്ടിയും അ
വരെ പോലെ തന്നെ ഭൂമിക്കു
ഭാരമായിരിക്കുന്നു. ഈ വലിയ
ഭാരത്തെയും നീക്കിയ ഉടനെ
ദേവലോകത്തെ രക്ഷിപ്പാൻ
ഞാൻ വരുന്നുണ്ടു” എന്നു പറഞ്ഞ
യച്ചു.

അതിന്റെ ശേഷം ആകാശ
ത്തിലും ഭൂമിയിലും വളരെ ദുൎല്ല
ക്ഷണങ്ങൾ കാണപ്പെട്ടു. അ
പ്പോൾ കൃഷ്ണൻ യാദവന്മാരോടു
“ഈ ലക്ഷണങ്ങൾ ആപൽസൂ
ചകങ്ങളാകുന്നു അതുകൊണ്ടു നി
ങ്ങൾ എല്ലാവരും കൂടി പ്രഭാസം

അതിന്റെ ശേഷം യേശു ത
ന്റെ ശിഷ്യന്മാരോടു ഏറിയ ആ
ശ്വാസമൊഴികളെ പറഞ്ഞു. എ
ങ്ങിനെയെന്നാൽ: “നിങ്ങളുടെ
ഹൃദയം കലങ്ങിപോകരുതു.
ദൈവത്തിൽ വിശ്വസിപ്പിൻ;
എന്നിലും വിശ്വസിപ്പിൻ; ഞാൻ
നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ
പോകുന്നു, ഞാൻ പിന്നെയും
വന്നു നിങ്ങളെ എന്റെ അടുക്ക
ൽ ചേൎത്തു കൊള്ളും. നിങ്ങളെ
ഞാൻ അനാഥരായി വിടുകയി
ല്ല, ഞാൻ ജീവിക്കുന്നതുകൊണ്ടു
നിങ്ങളും ജീവിക്കും” എന്നിത്യാദി
സന്തോഷവും ധൈൎയ്യവും വരു
ത്തുന്ന അനേകം വാക്കുകളെ
കേൾപിച്ചശേഷം പരിശുദ്ധാ
ത്മാവിനെ അയക്കും എന്നു വാ
ഗ്ദത്തവും ചെയ്തു. ഇതു കൂടാ
തെ അവർ തമ്മിൽ തമ്മിൽ സ്നേ
ഹിച്ചു ഐകമത്യമായിരിക്കേ
ണം എന്നു മുന്തിരിവള്ളിയുടെ
സാദൃശ്യം പറഞ്ഞു. അതിനാൽ
അവൎക്കും തനിക്കും എങ്ങിനെത്ത
ഐക്യമുണ്ടെന്നു അവരെ ഗ്രഹി
പ്പിച്ചു.

അതിന്റെ ശേഷം യേശു ത
ന്റെ പിതാവിനോടു പൌരോ
ഹിത്യ പ്രാൎത്ഥന കഴിച്ചു. അതി
ന്റെ സാരാംശമാവിതു: തന്റെ
ശിഷ്യന്മാർ ഐക്യമായിരിക്കേ
ണം. പാപം നിറഞ്ഞ ഈ ലോ
കത്തിൽ അവരെ ദൈവം ദോ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/47&oldid=197633" എന്ന താളിൽനിന്ന് ശേഖരിച്ചത്