താൾ:56E238.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

VI.

കൃഷ്ണന്റെ മരണാന്ത്യ
വൃത്താന്തം.

കൃഷ്ണൻ മരിക്കുന്നതിന്നു മുമ്പെ
യാദവകുലത്തെ എല്ലാം മുടിച്ചു
കളഞ്ഞു. അതു എങ്ങിനെയെ
ന്നാൽ: പിണ്ഡാരകം എന്ന തീ
ൎത്ഥത്തിങ്കൽ വിശ്വാമിത്രൻ മുത
ലായ അനേകം ഋഷിമാർ സ്നാന
സന്ധ്യാദി കൎമ്മങ്ങൾ ചെയ്തുകൊ
ണ്ടിരിക്കുമ്പോൾ ചില ബാല
ന്മാർ ചെന്നു അവരെ പരിഹ
സിച്ചു. അവർ ഒരു ബാല്യ
ക്കാരനെ ഗൎഭിണിയുടെ വേഷം കെ
ട്ടിച്ചു ഇവരുടെ മുമ്പാകെ കൊ
ണ്ടുവന്നു; ഇവളുടെ വയറ്റിലെ
കുട്ടി ആൺകുട്ടിയോ പെൺ
കട്ടിയോ എന്നു ചോദിച്ചു. അ
പ്പോൾ ഋഷിമാർ ഇവരുടെ ഉ
പായം ബോധിച്ചിട്ടു, അവളുടെ
വയറ്റിൽ നിന്നു ഒരു ഉലക്ക പി
റക്കും എന്നും അതു യാദവകുല
ത്തെ നിൎമ്മൂലനാശം ചെയ്യും എ
ന്നും പറഞ്ഞു. ഇപ്രകാരം ആ
ബാല്യക്കാരന്റെ വയറ്റിൽനി
ന്നു ഒരു ഇരിമ്പു ഗദ പുറത്തുവ
ന്നു. ഇതു ഉഗ്രസേനൻ അറി
ഞ്ഞ ഉടനെ ആ ബ്രാഹ്മണ ശാ
പം ഭയപ്പെട്ടിട്ടു ആ ഗദയെ ഭ
സ്മമാക്കി സമുദത്തിൽ കലക്കിക്ക
ളഞ്ഞു. അതിൽനിന്നു സമുദ്രതീ
രത്തിൽ ഒരുവക പുല്ലു മുളച്ചുവ
ന്നു. ആ ഗദക്കു ഒരു അലകു
ണ്ടായിരുന്നു. അതു ഭസ്മമാകാ
തെ ഇരുന്നതുകൊണ്ടു അതിനെ
ഒരു മത്സ്യം വിഴുങ്ങി. ആ മ

VI.

ക്രിസ്തന്റെ
മരണാന്ത്യവൃത്താന്തം.

ക്രിസ്തു തന്റെ മരണത്തിന്നു
മുമ്പെ താൻ സ്ഥാപിച്ച മതം
ലോകാന്ത്യത്തോളം പരന്നു പ്ര
ബലപ്പെടുവാൻ തക്കവണ്ണം അ
തിനെ പൂൎത്തിവരുത്തി അവൻ
തന്റെ മരണത്തിന്നു മുമ്പെ ഒ
രു നിയമത്തെ സ്ഥാപിച്ചു. അ
തു ഏതെന്നാൽ: അവൻ ശിഷ്യ
രോടുകൂടെ പെസഭക്ഷണം
കഴിക്കുമ്പോൾ അപ്പം എടുത്തു
സ്തോത്രം ചൊല്ലി നുറുക്കി ശിഷ്യ
ന്മാൎക്കു കൊടുത്തിട്ടു— “വാങ്ങി
ഭക്ഷിപ്പിൻ ഇതു നിങ്ങൾക്കു വേ
ണ്ടി കൊടുക്കപ്പെടുന്ന എന്റെ
ശരീരം ആകുന്നു എന്നെ ഓൎപ്പാ
ന്തക്കവണ്ണം ഇതിനെ ചെയ്വിൻ”
എന്നു പറഞ്ഞു. അതിൽപി
ന്നെ പാനപാത്രത്തെയും എടു
ത്തു സ്തോത്രം ചൊല്ലി അവൎക്കു
കൊടുത്തു പറഞ്ഞതെന്തെന്നാൽ:
ഈ പാനപാത്രം നിങ്ങൾക്കു
വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ
രക്തത്തിൽ പുതിയ നിയമം ആ
കുന്നു, ഇതു അനേകൎക്കു വണ്ടി
പാപമോചനത്തിന്നായി ഒഴി
ക്കപ്പെടുന്ന എന്റെ രക്തം ആ
കുന്നു. എന്റെ ഓൎമ്മക്കായി ഇ
തിനെ ചെയ്വിൻ” എന്നു പറ
ഞ്ഞു. ഇതാകുന്നു ക്രിസ്തുവിന്റെ
ജനം ഇന്നും ആചരിച്ചുപോരു
ന്ന തിരുവത്താഴം എന്ന വിശു
ദ്ധ കൎമ്മം.

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/46&oldid=197632" എന്ന താളിൽനിന്ന് ശേഖരിച്ചത്