താൾ:56E236.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്രേഷ്ഠപുരുഷാൎത്ഥം.

മാൎഗ്ഗാനുസാരികളൊക്കയും തങ്ങളുടെ മാൎഗ്ഗ
ത്താൽ വല്ലതും സിദ്ധിക്കേണമെന്നാഗ്രഹിക്കുന്നു.
മനുഷ്യന്റെ ആഗ്രഹം രണ്ടു തരം വിഷയങ്ങളിലേ
ക്കാകുന്നു ചെല്ലുന്നതു. മാൎഗ്ഗം മനുഷ്യന്നു ജീവനസം
ബന്ധമായ കാൎയ്യമാകയാൽ ജീവാഭിവൃദ്ധിക്കു ആവ
ശ്യമായ കാൎയ്യങ്ങളെ അല്ലെങ്കിൽ ധനങ്ങളെ മാൎഗ്ഗ
ത്താൽ സാധിപ്പിപ്പാൻ ഭാവിക്കുന്നു. ജീവൻ പ്രാകൃ
തം പാരത്രികം എന്നീ രണ്ടു വിധമാകയാൽ മനു
ഷ്യൻ മാൎഗ്ഗത്താൽ പ്രാകൃതമോ പാരത്രികമോ ആയ
ധനങ്ങളെ അൎത്ഥിക്കുന്നു. എന്നാൽ മനുഷ്യന്നു സ്വ
ന്തശക്തിയാൽ ആധനങ്ങളെ പ്രാപിപ്പാൻ കഴിയാ
യ്കകൊണ്ടും പ്രകൃതിയിലും മാനുഷസമുദായത്തിലും
അവന്റെ ജീവാനുഭവത്തിന്നു വിഘ്നങ്ങൾ നേരിട്ടു
വരുന്നതുകൊണ്ടും അവൻ ആരാധന യാഗം പ്രാ
ൎത്ഥന എന്നിവറ്റാൽ ദൈവത്തിന്റെയോ ദേവന്മാ
രുടെയോ സഹായം സമ്പാദിച്ചു താൻ ആശിക്കുന്ന
ധനം അല്ലെങ്കിൽ പുരുഷാൎത്ഥം പ്രാപിപ്പാൻ യത്നി
ക്കുന്നു. ഇങ്ങിനെയുള്ള ഏതു ധനത്തെ അല്ലെങ്കിൽ
ധനങ്ങളെയാകുന്നു ഹിന്തു ക്രിസ്തീയമാൎഗ്ഗങ്ങൾ പ്രദാ
നം ചെയ്യുന്നതു എന്നു നാം പരിശോധിക്കുവാൻ ഭാ
വിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/9&oldid=197711" എന്ന താളിൽനിന്ന് ശേഖരിച്ചത്