താൾ:56E236.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

വിവിധമാൎഗ്ഗങ്ങൾ വിവിധപുരുഷാൎത്ഥങ്ങളെ
ദാനം ചെയ്യുന്നു എന്നു മാത്രമല്ല പലധനങ്ങളെ
അല്ലെങ്കിൽ പുരുഷാൎത്ഥങ്ങളെ ഒരൊറ്റ മാൎഗ്ഗം തന്നെ
നല്കുന്നു എന്നും കൂടെ കാണുന്നുണ്ടു. അവ അന്യോ
ന്യം സംബന്ധമില്ലാത്തവയായോ സംബന്ധമുള്ള
വയായോ ഇരിക്കാം. അതല്ലാതെ ഏകപുരുഷാൎത്ഥ
ത്തിന്നധീനങ്ങളായോ ശ്രേഷ്ഠപുരുഷാൎത്ഥലബ്ധിക്കു
സഹായകങ്ങളായോ പലധനങ്ങൾ ഒരേമാൎഗ്ഗം തന്നെ
പ്രദാനം ചെയ്യുന്നതായും വരാം. അന്യോന്യ സം
ബന്ധമില്ലാതെ നില്ക്കുന്ന പുരുഷാൎത്ഥങ്ങൾ വ്യവഹ
രിച്ചു കാണുന്ന മാൎഗ്ഗങ്ങൾ്ക്കു വല്ല ന്യൂനതയും ഇല്ലാ
തിരിക്കയില്ലെന്നു നിശ്ചയം. നാം ഇവിടെ ഹിന്തു
ക്രിസ്തീയ മാൎഗ്ഗങ്ങളിലെ ശ്രേഷ്ഠപുരുഷാൎത്ഥത്തെ പരി
ശോധിപ്പാനാകുന്നു ഭാവിക്കുന്നതു.

Ι. ഹിന്തുമതത്തിലെ ശ്രേഷ്ഠ
പുരുഷാൎത്ഥം.

1.വേദസംഹിതകളിൽ കാണുന്ന
പുരുഷാൎത്ഥം.

“ഞങ്ങളിൽനിന്നു സകല ദുഷ്പ്രവൃത്തികളെയും
മാച്ചു കളക. ഗീതമില്ലാത്തവരെ ഗീതപൂൎവ്വം ഞങ്ങൾ
ജയിച്ചുകൊൾ്പൂതാക.” ഋഗ്വേദം X. 105, 8. ഈ പ്ര
സ്താവത്തിൽനിന്നു പ്രാചീന ആൎയ്യർ രിപു ജയം ദേവ
ന്മാരോടാവശ്യപ്പെട്ടു എന്നു കാണന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/10&oldid=197712" എന്ന താളിൽനിന്ന് ശേഖരിച്ചത്