താൾ:56E236.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV

തിയാണല്ലോ. ഇതരമാൎഗ്ഗങ്ങളെ ആക്ഷേപിക്കുന്ന പ്രവൃത്തി വൈ
ഷമ്യം കുറഞ്ഞതും ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ ബുദ്ധ്യനുഭവങ്ങൾക്കു
യുക്തമായ വിധം പ്രസ്താവിക്കുന്നതു വിഷമമേറിയൊന്നാണെന്നു
മുള്ളതു എനിക്കു അനുഭവസിദ്ധമായിട്ടുള്ളതാകുന്നു. അതുകൊണ്ടു
ക്രിസ്തുമാൎഗ്ഗോപദേശങ്ങളെ തെളിയിപ്പാൻ എന്നാലാവോളമുള്ള പരി
ശ്രമങ്ങൾ ഇതിൽ ചെയ്തിട്ടുണ്ടു. ഈ പുസ്തകങ്ങളുടെ രചനാരീതിക്കു
എന്റെ ഗുരുനാഥനായ ഡിൽഗർ ഉപദേഷ്ടാവവൎകളുടെ "പ്രാ
ൎത്ഥനകൾ" എന്ന പുസ്തകമാണ് മാതൃകയാക്കീട്ടുള്ളതെന്നും ആ
പുസ്തകം വളരേ വിശേഷമായിട്ടുള്ളൊന്നാണെന്നും എന്റെ പ്രസ്താ
വം കൂടാതെ തന്നെ അതു വായിച്ചിരിക്കുന്ന ഏവൎക്കും എളുപ്പത്തിൽ
ഗ്രഹിക്കാവുന്നതാണല്ലോ. ആ പുസ്തകത്തിൽനിന്നു ഞാൻ പലതും
എടുത്തു പ്രയോഗിച്ചിട്ടുമുണ്ടു. ഹിന്തുമതോപദേശവിവരണം
എന്റെ ഗുരുനാഥാനായ ഫ്രോണ്മയർ ഉപദേഷ്ടാവവൎകളിൽനിന്നും
ക്രിസ്തുമാൎഗ്ഗോപദേശവിവരണം ഡിൽഗർ ഉപദേഷ്ടാവവൎകളിൽ
നിന്നും എനിക്കു സിദ്ധിച്ചിരിക്കുന്ന വിദ്യാനുസരണമായിട്ടു തന്നേ
എഴുതുവാൻ പരിശ്രമിച്ചിരിക്കുന്നു. എന്റെ സ്വന്തം അദ്ധ്യയനാ
ദ്ധ്യാപന ഫലങ്ങൾ മൂന്നാം ഭാഗത്തിൽ സംക്ഷിപ്തമായി പ്രസ്താവി
ച്ചിട്ടുണ്ടു.

ഇപ്പോൾ ഇവ പ്രസിദ്ധം ചെയ്യുന്നതിലേക്കു എന്റെ മേധാവി
യായ ബാദർ ഉപദേഷ്ടാവവൎകൾ വളരെ പ്രയത്നിച്ചിരിക്കുന്നു.
അദ്ദേഹം പുസ്തകം മുഴുവനും വായ്ക്കയും അവിടവിടേ തിരുത്തിത്തരി
കയും ചെയ്തിരിക്കുന്നു. മേല്പറിഞ്ഞ ഉപദേഷ്ടാക്കൾക്കു ഞാൻ
സൎവ്വദാ കൃതജ്ഞനായിരിക്കുന്നതോടുകൂടെ ഈ പുസ്തകരചനയിൽ
എനിക്കു സഹായികളായിരുന്ന മറ്റു ചിലരേയും ഞാൻ നന്ദിയോടെ
ഓൎത്തുകൊള്ളുന്നു. എന്നാൽ ഈ പുസ്തകങ്ങളിൽ വല്ല അബദ്ധവും
ഉണ്ടെങ്കിൽ ഞാൻ മാത്രമാണ് ഉത്തരവാദി.

നിട്ടൂർ ബാസൽമിശ്ശ്യൻ സെമിനറിയിൽ ഞാൻ ഹിന്തുമതം പ
ഠിപ്പിച്ചിരുന്ന സമയം ആ വിഷയത്തെപ്പറ്റി യൂറോപ്യരും നാട്ടുകാ
രുമായ വിദ്വാന്മാർ ഇംഗ്ലീഷ് ഭാഷയിൽ എഴുതീട്ടുള്ള പല വിശിഷ്ട
പുസ്തകങ്ങളെ വായിപ്പാനും ആരാഞ്ഞറിവാനും സംഗതിവന്നിട്ടുണ്ടാ
യിരുന്നു. അതോടുകൂടെ ദുൎല്ലഭം ചിലസംസ്കൃതഗ്രന്ഥങ്ങളേ യും ആ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/6&oldid=197708" എന്ന താളിൽനിന്ന് ശേഖരിച്ചത്