താൾ:56E236.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

V

കാലത്തു തന്നെ വായിപ്പാനിടയായിട്ടുണ്ട്. എങ്കിലും അഭിപ്രായ
വ്യത്യാസങ്ങളുള്ള സംഗതികളിലെല്ലാം ഞാൻ നാട്ടുകാരെയാണ് അ
നുകരിച്ചിട്ടുള്ളതു.

ചിലസംസ്കൃത പദ്യങ്ങളെയോ ഏതാൻ വാക്യങ്ങളെയോ ഈ
പുസ്തകത്തിൽ ഉദ്ദാഹരിക്കാഞ്ഞതു നന്നായില്ല എന്നു ചിലൎക്കു തോ
ന്നാനിടയുണ്ടെങ്കിലും ഭാഷ്യങ്ങളോടുകൂടിയ സംസ്കൃതപുസ്തകങ്ങൾ
ഇക്കാലത്തു സുലഭമാകയാൽ ആവക ഉദ്ദാഹരണങ്ങൾ പുസ്തകദൈ
ൎഘ്യം നിമിത്തം അനാവശ്യമാണെന്നതിനു വാദമില്ലല്ലോ. എന്നാൽ
അവയുടെ ഭാഷാന്തരവും ഒത്തുവാക്യങ്ങളും അവിടവിടെ പറഞ്ഞി
ട്ടുണ്ടു.

ആയുരാരോഗ്യങ്ങൾ ദൈവകൃപയാൽ സിദ്ധിച്ചുവെങ്കിൽ ഈ
പുസ്തകങ്ങൾ എല്ലാം എഴുതി തീൎക്കാവുന്നതാകുന്നു. ക്രൂശിക്കപ്പെട്ട എ
ന്റെ കൎത്താവിന്റെ മഹത്വത്തെ പ്രദൎശിപ്പിക്കുന്നതിലേക്കു ഇവയും
കൂടെ ഒരു ലഘുസാഹിത്യമായി ഭവിക്കേണമെ എന്ന പ്രാൎത്ഥന
യോടെ ഇവറ്റെ പ്രസിദ്ധം ചെയ്യുന്നു. അവൻ
"ലോകത്തിന്റെ വെളിച്ചം ആകുന്നു."

B. G. M. Seminary.
Nettur.
29th Nov. 1905.
Lawrence Purathur.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/7&oldid=197709" എന്ന താളിൽനിന്ന് ശേഖരിച്ചത്