താൾ:56E236.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

ഉണ്ടാകും. ഈ അഭിപ്രായം പിൻകാലത്തു രാമാനു
ജൻ വല്ലഭാചാൎയ്യൻ എന്നി വൈഷ്ണവന്മാരും അവ
ലംബിക്കുകയും വിഷ്ണു വോടുള്ള സായൂജ്യമാകുന്നു പു
രുഷാൎത്ഥമെന്നു ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

മനുഷ്യന്റെ മരണശേഷമുള്ള അവസ്ഥയെ
കുറിച്ചു പൌരാണികമതത്തിൽ നടപ്പായ അഭിപ്രാ
യം തെളിയിക്കേണ്ടതിന്നു നാം താഴെ ഗരുഢപുരാ
ണത്തിൽ അതിനെപ്പറ്റി പറഞ്ഞിരിക്കുന്നതു സം
ക്ഷേപിച്ചെഴുതുന്നു.

ഈ സംഗതി ശരിയായി ഗ്രഹിക്കേണ്ടതിന്നു യമ
നെക്കുറിച്ചുള്ള അഭിപ്രായവികാസതയെ പറ്റി അ
ല്പം വല്ലതും പറയേണ്ടതാകുന്നു. യമൻ യമി എ
ന്നവർ വിശ്വവത്തിന്റെ ഇരട്ടക്കുട്ടികളായിരുന്നു. ഈ
ഭൂമിയിൽ പിറന്നവരിൽ ഒന്നാമതു മരിച്ചു പരലോകം
പ്രാപിച്ചതു അവരായിരുന്നു എന്നു ഋഗ്വേദത്തിൽ
തന്നെ പറഞ്ഞിരിക്കുന്നു. അതിൽപിന്നെ മരിച്ച
വരുടെ ആത്മാക്കളെ പരലോകത്തിലേക്കു കൊണ്ടു
പോകുന്ന പ്രവൃത്തിയായിരുന്നു യമന്നുണ്ടായിരുന്നതു.
പിൻകാലത്തു യമൻ പിതൃപതിയായി ഉന്നത ലോ
കത്തിലിരിക്കുന്നു എന്നു വിചാരിച്ചു വന്നു. മരിച്ചു
പോകുന്ന ഭക്തന്മാർ ആകാശവിമാനങ്ങളിൽ കയറീ
ട്ടൊ വായുവിനാൽ നടത്തപ്പെട്ടിട്ടൊ യമന്റെ അടു
ക്കൽ ചെല്ലുകയും അവിടെ അവർ യമവരുണാദിക
ളുടെ സംസൎഗ്ഗത്തിൽ വസിക്കുകയും പിതൃക്കളായിത്തീ
രുകയും ചെയ്യും. യമലോക കാവല്ക്കാരായിരുന്നതു
നാലു കണ്ണുകളോടുകൂടിയ സബലൻ സാമ്യൻ എന്നീ
ശ്വാക്കളായിരുന്നു. അഗ്നി മൃത്യു എന്നീ രണ്ടു യമ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/38&oldid=197740" എന്ന താളിൽനിന്ന് ശേഖരിച്ചത്