താൾ:56E236.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ളിലെ അനുഭവം അമൎത്യതയാണെന്നും പ്രാകൃതസു ഖ
ഭോഗങ്ങൾ അവിടെ അനന്തമായുണ്ടാകുമെന്നും അ
തതു തരം ഭക്തന്മാർ വിചാരിച്ചുവരുന്നു. ശിവഭ
ക്തന്മാരുടെ സ്വൎഗ്ഗാനുഭവത്തിൽ മുഖ്യം ശിവസായൂജ്യ
മാകുന്നു. അവ്വണ്ണം വൈഷ്ണവന്മാൎക്കു വൈഷ്ണവസാ
യൂജ്യമാകുന്നു മുഖ്യം.

ശിവസിദ്ധാന്തം എന്നൊരു തത്വജ്ഞാനമുണ്ടു.
അതു ദ്രാവിഡതത്വജ്ഞാനമാകുന്നു. പക്ഷെ അതിൽ
കുറയൊക്കെ വേദാന്താഭിപ്രായം കടന്നു കൂടിയിരി
ക്കുന്നു. ശിവസിദ്ധാന്തത്തിലെ പുരുഷാൎത്ഥം താഴെ
പറയുന്നു.

മനുഷ്യൻ പലവിധമായ ബന്ധനങ്ങളാൽ
(അനവാ, മായാ, കൎമ്മ) ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഈ ബന്ധനങ്ങളാൽ മനുഷ്യൻ ജന്മത്തിന്നു അധീ
നമായിത്തീരുന്നു. ചരിയ എന്ന മാൎഗ്ഗകൎമ്മാനു
ഷ്ഠാനങ്ങളാൽ മനുഷ്യൻ മരണശേഷം ശിവലോക
ത്തിൽ ശിവനോടുകൂടെ സാലോക്യം പ്രാപിക്കും.
ശിവാരാധനയാകുന്ന കൎമ്മങ്ങളാൽ സാമീപ്യവും യോ
ഗത്താൽ സാരൂപ്യവും ജ്ഞാനത്താൽ സായൂജ്യവും
പ്രാപിക്കും. സായൂജ്യമാകുന്നു ഉത്തമപുരുഷാൎത്ഥ
മായ മുക്തി.

ജ്ഞാനം സായൂജ്യം എന്നിവയെ കുറിച്ചു ശിവസി
ദ്ധാന്തത്തിൽ കാണുന്നതും വേദാന്താഭിപ്രായവും
ഒന്നല്ല. എന്റെ ക്രിയകൾ ഒക്കയും ദൈവത്തിന്റെ
വയാണെന്നറിയുന്നതു ആകുന്നു ഈ സിദ്ധാന്തത്തി
ലെ ജ്ഞാനം. ഈ സായൂജ്യം നിൎബ്ബോധലയം അല്ല.
സായൂജ്യപദവിയിൽ മനുഷ്യന്നു സ്വയബോധം

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/37&oldid=197739" എന്ന താളിൽനിന്ന് ശേഖരിച്ചത്