താൾ:56E236.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

വർ ജന്മങ്ങൾ്ക്കധീനമാകുന്നു. തുൎയ്യാവസ്ഥയിലോ
കാരണശരീരത്തിന്നു കൂടെ നാശം വരുന്നതുകൊണ്ടു
ആ അവസ്ഥയിലെത്തുന്നവർ ജന്മങ്ങളിൽനിന്നും എ
ല്ലാ അനുഭവങ്ങളിൽനിന്നും വിമുക്തരായിത്തീരുന്നു.
ഈ സ്ഥിതിയിലാകുന്നു അജ്ഞാനം കേവലം നശി
ക്കുന്നതു. തുൎയ്യാവസ്ഥയിൽ തന്നെയാകുന്നു പരമാ
ത്മാവിരിക്കുന്നതു. നിൎബ്ബോധമായും നിൎഗ്ഗുണമായും
ഇരിക്കുന്ന ആ പരമാത്മാവോടു ചേൎന്നു ലയിച്ചു
പോകയും ജന്മങ്ങളിൽനിന്നു മുക്തനാകയും ചെയ്യു
ന്നതാകുന്നു ശ്രേഷ്ഠപുരുഷാൎത്ഥം. അഞ്ചാം അവ
സ്ഥയെ എല്ലാവരും സമ്മതിക്കുന്നില്ല. ഏതാ
യാലും മനുഷ്യന്റെ വ്യക്തിത്വവും സ്വയബോധവും
നശിക്കുന്നതാകുന്നു ഭാഗ്യമെന്നു വേദാന്തവും ഉപനി
ഷത്തുകളും സ്പഷ്ടമായ്പറയുന്നു. മറ്റുള്ള സിദ്ധാന്ത
ങ്ങളിൽ ബ്രഹ്മലയം എന്നതിനെക്കുറിച്ചല്ല ആ
ത്മാവു ജന്മങ്ങളിൽനിന്നു വിമുക്തി പ്രാപിക്കുന്നതാ
കുന്നു ശ്രേഷ്ഠപുരുഷാൎത്ഥം എന്നതിനെക്കുറിച്ചാ
കുന്നു പറയുന്നതു. ഇതാകുന്നു മുക്തി അല്ലെങ്കിൽ
ഹിന്തുക്കളുടെ ശ്രേഷ്ഠപുരുഷാൎത്ഥമായ മോക്ഷം.

മോക്ഷം കേവലം പാരത്രികമാകുന്നു. പാരത്രി
കമായ മോക്ഷത്തെ പ്രാപിപ്പാനുള്ള മാൎഗ്ഗം ജ്ഞാന
മാകുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെ
യും തത്വമറിഞ്ഞു ജീവാത്മാവും പരമാത്മാവും
ഒന്നു തന്നെ എന്നു ഗ്രഹിക്കുന്നതാകുന്നു മോക്ഷസാ
ധനമായ ജ്ഞാനം. ജ്ഞാനി പാരത്രികമോക്ഷം
പ്രാപിക്കുമ്മുമ്പു തന്നെ ജ്ഞാനിയായിത്തീൎന്ന ഉടനെ
പുരുഷാൎത്ഥപ്രാപ്തനായിരിക്കുന്നു എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/30&oldid=197732" എന്ന താളിൽനിന്ന് ശേഖരിച്ചത്