താൾ:56E236.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

ജ്ഞാനി ഈ ലോകത്തിൽ ജീവന്മുക്തനാകുന്നു.
അജ്ഞാനനിവാരണത്താൽ സ്വന്ത തത്വമായ അഖ
ണ്ഡബ്രഹ്മത്തെ ശരിയായി ഗ്രഹിക്കുന്നവനാകുന്നു
ജീവന്മുക്തൻ. അവനിൽനിന്നു അജ്ഞാനം നീങ്ങി
യിരിക്കകൊണ്ടു സഞ്ചിതക്രിയാമാനം എന്നീ കൎമ്മ
ങ്ങളിൽനിന്നും ബന്ധനത്തിൽനിന്നും മോചിക്കപ്പെ
ട്ടവൻ അവനാകുന്നു. ബ്രഹ്മനിഷ്ഠ യാൽ അവൻ പരാ
പരവസ്തുവെ പരിഗ്രഹിക്കുന്നു. എങ്കിലും പ്രാരബ്ധാ
നുഭവം അവന്നു മരണംവരെ ഉണ്ടാകും. എന്നാൽ
ഇനി അവന്നു ജന്മമുണ്ടാകയില്ല. അവന്റെ ജീവി
താവസ്ഥകളൊക്കയും മുമ്പേത്ത വിധത്തിൽ തന്നെ
നടന്നാലും അവനെ യാതൊന്നും ബാധിക്കുന്നതല്ല.
മരണത്തിങ്കൽ അവൻ ബ്രഹ്മത്തെ പ്രാപിക്കും.
അതാകുന്നു പരമാനന്ദമാകുന്ന മോക്ഷം.

നൂതന തത്വജ്ഞാനികളിൽ അധികം പേരും
ഉപനിഷത്തുകളിലെ പുരുഷാൎത്ഥത്തെ തന്നെയാകു
ന്നു കാംക്ഷിച്ചിരിക്കുന്നതു. രാമാനുജൻ മാത്രമെ ഇ
തിൽനിന്നു കുറെ ഭേദമായുപദേശിച്ചിട്ടുള്ളു. അദ്ദേ
ഹത്തിന്റെ ഉപദേശപ്രകാരം മൂന്നു നിത്യസത്വങ്ങ
ളുണ്ടു (ചിത് അചിത് ഈശ്വരൻ). മാനുഷാത്മാ
വും പരമാത്മാവും ഒന്നല്ല വെവ്വേറെ അസ്തിത്വ
ത്തോടു കൂടിയവ ആകുന്നു. അവന്റെ പുരുഷാൎത്ഥം
വേദാന്തിയുടെ മോക്ഷമല്ല, സായൂജ്യമാകുന്നു. അവ
ന്റെ അഭിപ്രായപ്രകാരം ജീവാത്മാവു പരമാത്മാവി
നോടു സായൂജ്യം പ്രാപിക്കുന്നെങ്കിലും അതു സ്വയ
ബോധത്തോടുകൂടിയ അനുഭവമാകുന്നു. നിൎബ്ബോധ
ലയമല്ല.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/31&oldid=197733" എന്ന താളിൽനിന്ന് ശേഖരിച്ചത്