താൾ:56E236.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

പിക്കും. വേദപാരഗൻ ബ്രഹ്മത്തെ പ്രാപിക്കും. ഇവ
ഒക്കയും സാധിക്കേണ്ടതിന്നു യാഗവും ജ്ഞാനവും
ആവശ്യമാകുന്നു. ദൃഷ്ടാന്തം ബ്രഹ്മത്തിലേക്കു ആറു
വാതിലുണ്ടു. അഗ്നി വായു വെള്ളം ചന്ദ്രൻ മിന്നൽ
സൂൎയ്യൻ എന്നിവയത്രെ. ഇതു അറിയുന്നവൻ ആ
വാതിലുകളൂടെ ബ്രഹ്മത്തെ പ്രാപിക്കും. സൂൎയ്യൻ
ഒരിക്കലും അസ്തമിക്കുന്നില്ലെന്നറിയുന്നവൻ സൂൎയ്യ
നെ പ്രാപിക്കയും സുൎയ്യനോടുകൂടെ വസിക്കയും അ
വന്റെ സ്വഭാവതുല്യത പ്രാപിക്കയും ചെയ്യുന്നു.

ദുഷ്ടന്മാരുടെ ഗതി എന്തെന്നുംകൂടെ പറഞ്ഞി
ട്ടുണ്ടു. ദുഷ്ടന്മാൎക്കു ശിക്ഷവരുമെന്നതു നിശ്ചയമാണെ
ങ്കിലും ഏതുവിധം ശിക്ഷ എന്നു സ്പഷ്ടമായി പറ
ഞ്ഞു കാണുന്നില്ല നരകവൎണ്ണനയുമില്ല. യമനെ
ക്കുറിച്ചു പറഞ്ഞു കാണുന്നതിൽനിന്നു യമലോകം
ഭയങ്കരമാണെന്നു ഊഹിക്കാം. എന്നാൽ ദുഷ്ടന്മാർ
കേവലം ഇല്ലാതെ പോകും എന്നും ഭക്തന്മാരും
കൂടെ ആഗ്രഹത്തിൽനിന്നും വിഷയങ്ങളിൽനിന്നും
നിവൎത്തന്മാരാകുമെന്നും പറഞ്ഞിരിക്കുന്നതു നിൎവ്വാ
ണോപദേശത്തിന്റെ അങ്കുരങ്ങളാകുന്നു. അവ്വണ്ണം
തന്നെ ജന്മാന്തരോപദേശത്തിന്റെ ആരംഭസൂചന
കളും ബ്രാഹ്മണങ്ങളിൽ കാണും.

മനുഷ്യന്റെ ഭാവിഅവസ്ഥയെ കുറിച്ചു ബ്രാഹ്മ
ണങ്ങളിൽ പറഞ്ഞിരിക്കുന്നവറ്റെ തെളിയിക്കുന്ന
ഒരു കഥ താഴെ ചേൎക്കുന്നു. തൈത്തരീയ ΙΙΙ. 118;
കഥോപനിഷത്ത് Ι.

പ്രതിഫലകാംക്ഷയോടുകൂടെ വാജസ്രവസൻ
തന്റെ ധനമെല്ലാം യാഗം ചെയ്തു. അതിനാൽ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/23&oldid=197725" എന്ന താളിൽനിന്ന് ശേഖരിച്ചത്