താൾ:56E236.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

അവന്നു നചികേതസ് എന്ന പുത്രൻ ജനിച്ചു.
നചികേതസ് ചെറുപ്പത്തിൽ തന്നെ ഭക്തി വൈരാ
ഗ്യത്തോടു കൂടിയവനായിരുന്നതിനാൽ “എന്നെ ആ
ൎക്കുകൊടുക്കും” (യാഗം കഴിക്കും) എന്നു അച്ഛനോടു
കൂടെക്കൂടെ ചോദിച്ചു. അച്ഛന്നു ഈ ചോദ്യം കേട്ടു
വെറുപ്പുവന്നപ്പോൾ അവനോടു “ഞാൻ നിന്നെ
മൃത്യുവിന്നു കൊടുക്കും”എന്നു പറഞ്ഞു. ഉടനെ ഒരു
അശരീരിവാക്യം ഉണ്ടായി നചികേതസിനോടു പറ
ഞ്ഞു. “നീ മൃത്യുവിന്റെ അടുക്കലേക്കുപോക, ഞാൻ
നിന്നെ മൃത്യുവിന്നു കൊടുത്തിരിക്കുന്നു എന്നു അച്ഛൻ
നിന്നോടു പറഞ്ഞുവല്ലോ. അതുകൊണ്ടു നീ മൃത്യു
വില്ലാത്തപ്പോൾ അവന്റെ ഗൃഹത്തിൽ ചെന്നു
മൂന്നു ദിവസം നിരാഹാരനായി താമസിക്ക. അവൻ
മടങ്ങിവന്നു നിന്നോടു നീ എത്രനാളായി ഇവിടെ
ഇരിക്കുന്നു എന്നും നീ എന്തു ഭക്ഷിച്ചു എന്നും ചോദി
ച്ചാൽ ഞാൻ മൂന്നു ദിവസങ്ങളായി ഇവിടെ വസി
ക്കുന്നു എന്നും ഒന്നാം ദിവസം നിന്റെ പുത്രന്മാരെ
യും രണ്ടാം ദിവസം നിന്റെ കന്നുകാലികളെയും
മൂന്നാം ദിവസം നിന്റെ സല്‌ക്രിയകളെയും ഭക്ഷിച്ചു
എന്നും പറക” എന്നു കല്പിച്ചു. അവ്വണ്ണം തന്നെ
നചികേതസ് പോകയും മൃത്യുവിന്റെ ചോദ്യത്തി
ന്നുത്തരം പറകയും ചെയ്തപ്പോൾ “നീ ആവശ്യമുള്ള
വരം ചോദിക്ക” എന്നു നചികേതസിനോടു പറ
ഞ്ഞു. ഒന്നാമതു “വീണ്ടും അച്ഛന്റെ അടുക്കലേക്കു
മടങ്ങിപോകട്ടെ” എന്നും രണ്ടാം വരം ചോദിപ്പാൻ
അനുവദിച്ചപ്പോൾ “എന്റെ യാഗം അനശ്വരമാ
യിരിക്കട്ടെ” എന്നും മൂന്നാം വരം അനുവദിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/24&oldid=197726" എന്ന താളിൽനിന്ന് ശേഖരിച്ചത്