താൾ:56E236.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ളാകുന്നു. മനുഷ്യൻ എത്ര അധികം യാഗംചെയ്യുന്നു
വോ അത്ര അധികം ഭാഗ്യം പരലോകത്തിൽ പ്രാപി
ക്കുന്നതാകുന്നു. എന്നുതന്നെയല്ല പരലോകത്തിൽ
ദേഹത്തോടുകൂടിയ അനുഭവത്തിന്നു യാഗം ഏകവ
ഴിയാകുന്നു. അതല്ലാതെ യാഗമാകുന്നു പരലോക
ത്തിൽ പ്രവേശിക്കുന്നവരുടെ ദേഹിയായ്തീരുന്നതു എ
ന്നുംകൂടെ പറഞ്ഞിരിക്കുന്നു. എന്നാൽ വെറും യാ
ഗം മനുഷ്യന്നു സ്വൎഗ്ഗപ്രാപ്തി വരുത്തുന്നതല്ല. ജ്ഞാ
നവും കൂടെ വേണം. ഈ ജ്ഞാനം വേദാന്തിയുടെ
ജ്ഞാനമല്ല. ഞാൻ ഇന്നിന്ന ദേവന്മാരെ ഇന്നിന്ന
വിധത്തിൽ ആരാധിച്ചാൽ ഫലം എന്തു എന്നു അ
റിയുന്നതാകുന്നു സ്വൎഗ്ഗപ്രാപ്തിക്കാവശ്യമായ ജ്ഞാനം
തൈത്ത. ΙΙΙ.10.

സ്വൎഗ്ഗത്തിലെ അനുഭവം എന്തു എന്നുംകൂടെ
പറഞ്ഞിരിക്കുന്നു. അവിടെ വസിക്കുന്ന പിതൃക്കൾ
ഈ ലോകത്തിലെ മഹാഭാഗ്യവാന്മാരെക്കാൾ നൂറു
പ്രാവശ്യം അധികം ഭാഗ്യമനുഭവിക്കുന്നു. അവർ രാജാ
ക്കന്മാരെപോലെ ഇഹത്തിലെ സകല ഭാഗ്യങ്ങളെ
യും പ്രാപിക്കുന്നു. കൎമ്മംകൊണ്ടു ദേവന്മാരായ്തീൎന്ന
മനുഷ്യർ (കൎമ്മദേവന്മാർ)പിതൃക്കളെക്കാൾ നൂറിരട്ടി
അധികം ഭാഗ്യവാന്മാരാകുന്നു. ഏറ്റവും വലിയ
ഭാഗ്യം മനുഷ്യൻ ദേവന്മാരോടും ബ്രഹ്മത്തോടും ഒന്നാ
യ്തീരുന്നതത്രെ. പക്ഷെ അതു നിൎബ്ബോധലയമല്ല.
സ്വൎഗ്ഗത്തിലേക്കു ചെല്ലുവാൻ വാതിലുകൾ പലതാ
കുന്നു. സ്വൎഗ്ഗവും പലതരങ്ങളാകുന്നു.

ബ്രാഹ്മണങ്ങളിൽ കാണുന്ന അമൎത്യതാനിരൂപ
ണവും സ്വൎഗ്ഗഭാഗ്യവിവരണവും ആകപ്പാടെ സം

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/21&oldid=197723" എന്ന താളിൽനിന്ന് ശേഖരിച്ചത്