താൾ:56E236.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

മനുഷ്യനെ മരണശേഷം പരലോകത്തിലെത്തി
ക്കുന്നതു അഗ്നിയാകുന്നു. അതുകൊണ്ടു ശവദഹന
സമയത്തു അഗ്നി മരിച്ച വന്റെ ദേഹത്തെ യാതൊ
ന്നും കേടുവരുത്താതെ പിതൃക്കളുടെ ദേശത്തെത്തിക്കേ
ണമെ എന്നു അപേക്ഷിച്ചിരുന്നു. ദേഹത്തിന്റെ
വിവിധഭാഗങ്ങളെ (പ്രത്യേകം പഞ്ചേന്ദ്രിയങ്ങളെ)
സൂൎയ്യൻ വായു ആകാശം ഭൂമി വെള്ളം എന്നിവയി
ലേക്കു അഗ്നി എത്തിക്കുന്നു. ദേഹത്തിലെ ജനിക്കാ
ത്ത വസ്തുവിനെ (ദേഹിയെ) അഗ്നി തന്നോടുകൂടെ
ജ്വലിപ്പിച്ചു സുകൃതന്മാരുടെ ലോകത്തിലെത്തിക്കും.
അതുകൊണ്ടു മനുഷ്യന്നു മൂന്നു ജനനം ഉണ്ടെന്നു പറ
യുന്നു. മാതാപിതാക്കന്മാരിൽനിന്നും യാഗത്തിൽ
നിന്നും മരണശേഷം. പരലോകത്തിൽനിന്നും മനു
ഷ്യൻ ജനിക്കുന്നു. ഇതല്ലാതെ പുരോഹിതന്മാൎക്കു,
ഭക്തന്മാരെ മരണം കൂടാതെ പരലോകത്തിലെത്തി
പ്പാൻ കഴിയുമെന്നു പറഞ്ഞിരിക്കുന്നു.

പ്രാചീന ആൎയ്യരുടെ അഭിപ്രായപ്രകാരം മരണ
ത്തിൽ ദേഹി ദേഹത്തിൽനിന്നു വേർപ്പെട്ടുപോയ
ശേഷം വായുവിലൂടെ സ്വൎഗ്ഗത്തിലേക്കു കയറുന്നു.
എന്നാൽ മനുഷ്യൻ ഏതൊരു ദൈവത്തെ ആരാധി
ക്കുന്നുവോ ആ ദേവങ്കലേക്കു തന്നെ ചെല്ലം. അതു
കൊണ്ടു ഭക്തന്മാർ സൂൎയ്യരശ്മികളായ്തീരുമെന്നും നക്ഷ
ത്രങ്ങൾ ഭക്തന്മാരുടെ പ്രഭയാണെന്നുംകൂടെ പറ
ഞ്ഞു കാണുന്നു. ഇങ്ങിനെ ഭക്തന്മാർ പരലോകത്തി
ലേക്കു ചെല്ലുന്നതു അവരവരുടെ പ്രവൃത്തിക്കനുസ
രിച്ച പ്രതിഫലം വരേണ്ടതിന്നാകുന്നു. പ്രതിഫലം
അനുഭവിക്കത്തക്ക പ്രവൃത്തികൾ പ്രത്യേകം യാഗങ്ങ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/20&oldid=197722" എന്ന താളിൽനിന്ന് ശേഖരിച്ചത്