താൾ:56E236.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

അവർ ആഗ്രഹിച്ചിരുന്നതു. കൃഷിയുടെവൎദ്ധന,
കുഡുംബജീവന്റെ ശുഭത എന്നിവക്കായും മന്ത്രവാ
ദം നടത്തിയിരുന്നു. –ഇതെല്ലാം വിചാരിച്ചാൽ ഋ
ഗ്വേദസംഹിതയിലെപോലെ പ്രാകൃത നന്മകളെ
തന്നെയാകുന്നു അഥൎവ്വണവേദത്തിലും അൎത്ഥിച്ചു
കാണുന്നതു. അഥൎവ്വണം VΙ.14; VΙΙ.116; Ι. 23;
VΙΙ. 100; VΙ. 111; ΙΙΙ. 17;ΙV. 36.

2. ബ്രാഹ്മണങ്ങളിൽ കാണുന്ന പുരുഷാൎത്ഥ
നിരൂപണം.

ഋഗ്വേദസംഹിതയിൽ കാണുന്നപ്രകാരം പാ
പനിവാരണത്തിന്നായുള്ള ആഗ്രഹം ബ്രാഹ്മണങ്ങ
ളിലും കാണുന്നുണ്ടു. പാപികളെ വരുണൻ ബന്ധി
ക്കുമെന്നും അതിൽനിന്നു വിമോചനം പ്രാപിക്കേണ്ട
താണെന്നും പറഞ്ഞിരിക്കുന്നു.വിമോചനമാൎഗ്ഗം
യാഗമാകുന്നു. പാപങ്ങളിൽ മുഖ്യമായതു യാഗാരാ
ധനയിൽ വരുത്തുന്ന അബദ്ധങ്ങളാകുന്നു. അവ
യുടെ നിവാരണമെന്തെന്നു ഐതരേയ ബ്രാഹ്മണ
ത്തിൽ പറഞ്ഞിരിക്കുന്നു. സദാചാരലംഘനങ്ങളായ
പാപങ്ങൾ്ക്കു ശുനഃ ശേഫന്റെ കഥ കേൾ്ക്കുന്നതി
നാൽ നിവാരണം വരും. പ്രത്യേകം രാജാക്കന്മാർ
ആകഥ പറഞ്ഞു കേൾ്ക്കയും കഥപറയുന്നവന്നു ആ
യിരം പശുക്കളെ ദാനം ചെയ്കയും വേണ്ടതാകുന്നു.

മനുഷ്യന്റെ ഭാവിഅവസ്ഥയെ കുറിച്ചു പ്രത്യേ
കം പറഞ്ഞു കാണുന്നതു ബ്രാഹ്മണങ്ങളിലാകുന്നു.
മരണത്താൽ മനുഷ്യന്റെ അവസ്ഥ അവസാനിച്ചു

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/18&oldid=197720" എന്ന താളിൽനിന്ന് ശേഖരിച്ചത്