താൾ:56E236.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ത്തിൽ പ്രവേശിച്ചു നശിച്ചുപോകുമെന്നും അവർ
ഊഹിച്ചിരുന്നു. ഋഗ്വേ. X. 14; Ι. 125; Ι.154, 5 —
VΙΙΙ. 38, 7.

ഈ കാൎയ്യങ്ങളെ കുറിച്ചുള്ള നിരൂപണം ബ്രാഹ്മ
ണങ്ങളിലാകുന്നു അധികം വികസിച്ചു കാണുന്നതു.

യജുൎവ്വേദത്തിലും സാമവേദത്തിലും കാണുന്ന
മന്ത്രങ്ങളുടെ അധികഭാഗവും ഋഗ്വേദത്തിൽ തന്നെ
യുള്ളവയാകകൊണ്ടു അവയിൽ കാണുന്ന പുരുഷാ
ൎത്ഥനിരൂപണം നാം മീതെ പ്രസ്താവിച്ചതിൽനിന്നു
വളരെ വ്യത്യാസപ്പെട്ടതല്ല. അഥൎവ്വണവേദത്തി
ന്റെ അവസ്ഥ കുറെ ഭേദിച്ചിട്ടാകുന്നു.

അഥൎവ്വണവേദത്തിലെ പുരുഷാൎത്ഥനിരൂപണ
സംക്ഷേപം:

ഹിന്തുദേശത്തിലെ പ്രാചീന നിവാസികൾ നി
രന്തരം മന്ത്രം പ്രയോഗിച്ചിരുന്നു എന്നും അവൎക്കു
ണ്ടായിരുന്ന പലവിധകഷ്ട നഷ്ടങ്ങളും രോഗങ്ങളും
ദുൎഭൂതങ്ങളിൽനിന്നോ മനുഷ്യരായ മന്ത്രവാദികളിൽ
നിന്നോ വന്നതായി അവർ വിചാരിച്ചിരുന്നു എന്നും
നിസ്സംശയം തെളിയിക്കാം. ദുൎഭൂതഭയം അവൎക്കുണ്ടാ
യിരുന്നു എന്നു ഋഗ്വേദത്തിൽനിന്നു തന്നെ കാ
ണുന്നു. അവററിന്റെ നിവാരണത്തിന്നായി മന്ത്ര
വാദം ധാരാളം പ്രയോഗിച്ചിരിക്കുന്നു. അഥൎവ്വണ
വേദത്തിലെ മുഖ്യ സംഗതി മന്ത്രവാദമാകുന്നു. മന്ത്ര
വാദത്താൽ പ്രാകൃതനന്മകളെ മാത്രമെ സാധിപ്പി
പ്പാൻ കഴികയുള്ളു. ക്ഷയരോഗം, അംഗഭംഗം, അ
തിസാരം, ജ്വരം, കുഷ്ഠം , ഭ്രാന്തു, ഭൂതബാധ, ദുസ്സ്വപ്നം
എന്നിവയുടെ നിവാരണമാകുന്നു മന്ത്രവാദത്താൽ

2*

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/17&oldid=197719" എന്ന താളിൽനിന്ന് ശേഖരിച്ചത്