താൾ:56E236.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

“അഗ്നിയാൽ ധനം പ്രാപിക്കുന്നു. നാൾക്കു
നാൾ തേജസ്സും പുത്രസമ്പത്തും ഉള്ള ഭാഗ്യവും
തന്നെ. അവൻ നമുക്കു പുത്രന്നു പിതാവെന്ന
പോലെ ഭവിക്കേണമേ. അഗ്നിയെ ഞങ്ങൾക്കു
പിതാവായിരിക്ക. ഞങ്ങളെ സുഖത്തിലേക്കു നട
ത്തേണമേ. Ι. 1. (ഡിൽഗർ ഉപദേഷ്ടാവൎവകളുടെ
ഭാഷാന്തരം.)

ഋഗ്വേദമന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രാൎത്ഥ
നകളെയും സ്തോത്രങ്ങളെയും പരിശോധിച്ചാൽ
ആകാലത്തെ മാൎഗ്ഗാവസ്ഥപ്രാകൃതശക്തിവിലാസങ്ങ
ളുടെ മൂൎത്തീകരണങ്ങളായ ദേവന്മാരെ ആൎയ്യർ ആരാ
ധിച്ചു വന്നതു എന്നും അവരുടെ ദേവന്മാർ പ്രാകൃത
ശക്തിവിലാസങ്ങളുടെ മൂൎത്തീകരണങ്ങളാകയാൽ അ
വർ അൎത്ഥിച്ച പുരുഷാൎത്ഥം പ്രകൃതധനങ്ങളായി
രുന്നു എന്നും കാണും.

മീതെ ഭാഷാന്തരം ചെയ്തു പ്രസ്താവിച്ച പ്രാൎത്ഥ
നകളിൽനിന്നു പ്രാചീനആൎയ്യർ, ധനം, സ്വൎണ്ണം,
വൎഷം, രിപുജയം, ഗോബാഹുല്യം, പുത്രസമ്പത്തു,
ശരീരസൌഖ്യം ഇത്യാദി ഐഹികസമ്പത്തുകളെ
പ്രാപിപ്പാനായി ദേവന്മാരോടു പ്രാൎത്ഥിച്ചു എന്നു
കാണുന്നു. ആത്മികകൃപാവരങ്ങൾക്കായുള്ള അപേ
ക്ഷകൾ കേവലം ഇല്ലെന്നു തന്നേ പറയാം. ഗായത്രി
എന്ന കീൎത്തിപ്പെട്ട മന്ത്രം സാക്ഷാൽ ആത്മിക കൃപാ
വരങ്ങൾക്കായുള്ളതാകുന്നു എന്നു ചിലർ വാദിച്ചു
വരുന്നെങ്കിലും അതിൽ അപേക്ഷിക്കുന്ന ആത്മിക
കൃപാവരം എന്തെന്നു ആൎക്കും പറവാൻ സാധിക്കു
ന്നതല്ല. ഇങ്ങിനെ പ്രാചീന ആൎയ്യന്മാർ ദേവന്മാ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/13&oldid=197715" എന്ന താളിൽനിന്ന് ശേഖരിച്ചത്