താൾ:56E236.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

രിൽനിന്നു ആവശ്യപ്പെട്ട പുരുഷാൎത്ഥം അധികവും
പ്രാകൃതമായിരുന്നു എന്നു തെളിയുന്നു.

ആത്മികപുരുഷാൎത്ഥവാഞ്ഛ അവൎക്കു കേവലം
ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു കൂടാ. പക്ഷെ ആത്മി
കപുരുഷാൎത്ഥം പ്രഥമസംഗതിയായി വിചാരിച്ചിരു
ന്നില്ല എന്നും പ്രാകൃതധനലബ്ധിക്കു സഹായക
മായിരിക്കുന്ന ആത്മികധനത്തെ മാത്രം അവർ അ
ൎത്ഥിച്ചിരുന്നു എന്നും പറയാം. മീതെ ഋഗ്വേദം
ഏഴാം മണ്ഡലത്തിൽ നിന്നെടുത്തു പ്രസ്താവിച്ച
ഭാഗം നോക്കിയാൽ പാപനിവാരണത്തിന്നായി ആ
ൎയ്യർ ആവശ്യപ്പെട്ടിരുന്നു എന്നു കാണും. അങ്ങിനെ
ദൃഷ്ടാന്തങ്ങൾ വേറെയും പലതുണ്ടു. അതുകൊണ്ടു
പ്രാചീന ആൎയ്യൎക്കു വിശേഷവിധിയായ പാപബോ
ധവും അനുതാപവും ഉണ്ടായിരുന്നു എന്നും അതാ
കുന്നു ഋഗ്വേദസംഹിതയുടെ ഒരു മുഖ്യ വിശേ
ഷത എന്നും ചിലർ വിചാരിക്കുന്നു. നാം വിചാ
രിക്കുംപ്രകാരം പാപത്തെക്കുറിച്ചു അവർ കരുതിയി
രുന്നില്ല. പാപമെന്നതു ഭാരമാണെന്നും അന്ധ
കാരമാണെന്നും ബന്ധനമാണെന്നും അശുദ്ധിയാ
ണെന്നും പ്രയാസേന കടക്കേണ്ടുന്ന സാഗരമാ
ണെന്നും മറ്റും പറഞ്ഞിരിക്കുന്നു. ചാരിത്രശുദ്ധിക്കു
ഭംഗം വരുത്തുന്നവ പാപമാണെന്നു അവർ കരുതി
യിരിക്കുന്നു. പാപനിവാരണം മനുഷ്യന്നു അസാ
ദ്ധ്യമാണെന്നും ദേവന്മാൎക്കു മാത്രമെ പാപത്തിന്നു
നിവാരണം വരുത്തുവാൻ കഴിവുള്ള എന്നും അവർ
വിചാരിച്ചിരുന്നു എന്നതിന്നു അവർ ദേവന്മാരോടു
അതിന്നായി അപേക്ഷിച്ചതിൽനിന്നു സ്പഷ്ടമാണ

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/14&oldid=197716" എന്ന താളിൽനിന്ന് ശേഖരിച്ചത്