താൾ:56E235.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോകോത്ഭവം.

ലോകോല്പത്തിയെപ്പറ്റിയുള്ള വിവരങ്ങൾ അ
തതു മതങ്ങളിൽ (അവ എത്ര കുറവുള്ളവയായിരു
ന്നാലും) ഉള്ള ദൈവവിശ്വാസത്തോടു എത്രയും
യോജിച്ചു നില്ക്കുന്നു. ക്രിസ്തീയ ദൈവവിശ്വാസ
ത്തിന്റെ ശക്തിയും സാരവും ശുദ്ധിയും ലോകോ
ത്ഭവ പ്രസ്താവനയുടെ ഉത്ഭവം ഉദ്ദേശം പ്രാമുഖ്യത
എന്നിവറ്റിലും കൂടെ പ്രത്യക്ഷമായ്വരുന്നു. ലോകം
വിശേഷാൽ മനുഷ്യന്റെ വാസസ്ഥാനവും പ്രവൎത്ത
നാസ്ഥലവും ആകകൊണ്ടും മനുഷ്യൻ ഉത്തമ സൃഷ്ടി
യാകകൊണ്ടും ലോകോല്പത്തിയെകുറിച്ചുള്ള ഉപ
ദേശത്തിന്നും ശ്രേഷ്ഠ പുരുഷാൎത്ഥോപദേശത്തിന്നും
തമ്മിൽ സംബന്ധമുണ്ടു. ഇതെല്ലാം വിചാരി
ച്ചാൽ ലോകോല്പത്തിയേയും അതിന്റെ സംസ്ഥി
തിയേയുംകുറിച്ചുള്ള ശരിയായ ഉപദേശം എത്ര
യോ സാരമുള്ളതെന്നും അതിനേകുറിച്ചുള്ള അബദ്ധ
ധാരണയാൽ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറി
ച്ചുമുള്ള നമ്മുടെ ധാരണ വഷളായി പോകുമെന്നും
തെളിയും. അതുകൊണ്ടു ലോകോല്പത്തിയെകുറി
ച്ചുള്ള സത്യവിവരം കണ്ടെത്തുവാൻ നാം യത്നിക്കേ
ണ്ടതാകുന്നു. നാം ഒന്നാമതു ഹിന്തുമാൎഗ്ഗത്തിലേയും
രണ്ടാമതു ക്രിസ്തീയമാൎഗ്ഗത്തിലേയും ലോകോല്പത്തി
യെകുറിച്ചുള്ള ഉപദേശങ്ങൾ വിവരിച്ചശേഷം മൂന്നാ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/9&oldid=200073" എന്ന താളിൽനിന്ന് ശേഖരിച്ചത്