താൾ:56E235.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

മതു അവ തമ്മിലുള്ള ഭേദാഭേദങ്ങളെ കാണിച്ചു
ലോകോല്പത്തിസംബന്ധമായ സത്യോപദേശം ഏ
തെന്നു തെളിയിപ്പാൻ പരിശ്രമിക്കുന്നു.

I. ഹിന്തുമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരം.

A. വേദസംഹിതകളിലെ ലോകോത്ഭവ
വിവരം.

a. ഋഗ്വേദ മന്ത്രങ്ങളിലെ വിവരം.

ഹിന്തുക്കളുടെ നാലു വേദങ്ങളിലോരോന്നിന്നു മ
ന്ത്രം, ബ്രാഹ്മണം, ഉപനിഷത്തു എന്നീ വിഭാഗങ്ങൾ
ഉണ്ടു. മന്ത്രങ്ങളിൽ ഋഗ്വേദമന്ത്രമാകുന്നു മുഖ്യം.
മന്ത്രങ്ങൾ അധികം പ്രാൎത്ഥനയും സ്തുതിയുമാകകൊ
ണ്ടു അവയിൽ ലോകോത്ഭവവിവരങ്ങൾ വളരെ
യില്ല. ദുൎല്ലഭം ചിലതുള്ളതു പ്രസ്താവിക്കാം.

"ഒന്നാമതു ബ്രാഹ്മണസ്പതി ഇല്ലായ്മയിൽനിന്നു
ദേവന്മാരെ ഉത്ഭവിപ്പിച്ചു. അതിൽപ്പിന്നെ ഉല്പാ
ദകശക്തിയാൽ ദിക്കുകളും അവയിൽനിന്നു ഭൂമിയും
ഭൂമിയിൽനിന്നു എല്ലാ ജീവജാലങ്ങളും ഉണ്ടായി"
എന്നു ഒരിടത്തു പറയുന്നു. വേറൊരു മന്ത്രത്തിൽ
വിശ്വകൎമ്മാവാകുന്നു ലോകത്തെ നിൎമ്മിച്ചതെന്നു
കാണുന്നു. പ്രാചീന ആൎയ്യർ പ്രാൎത്ഥനയാൽ തങ്ങ
ളുടെ ആവശ്യതകളെ ദേവന്മാരിൽ നിന്നു പ്രാപി
പ്പാൻ പരിശ്രമിച്ചുവരികമാത്രം ചെയ്തുകൊണ്ടു
ലോകോത്ഭവത്തെക്കുറിച്ചു വളരെ ആലോചിച്ചിട്ടി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/10&oldid=200075" എന്ന താളിൽനിന്ന് ശേഖരിച്ചത്