താൾ:56E235.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

നിൎബ്ബന്ധിതനാകയും സൃഷ്ടിക്കാതിരിപ്പാൻ പാടില്ലാ
ത്ത സ്ഥിതിയിലിരിക്കയും ചെയ്യുന്നു എന്നല്ല. ആ
സ്നേഹസംയുക്തമായ ഇഷ്ടം സ്വാതന്ത്ര്യമുള്ളതുമാണ
ല്ലോ). സൃഷ്ടിയിൽ ദൈവസ്നേഹത്തിന്നു മുഖ്യവി
ഷയമായി ഭവിക്കുന്നതു മനുഷ്യനാകുന്നു. അതുകൊ
ണ്ടു സൃഷ്ടിയുടെ രണ്ടാം ലാക്ക് സൃഷ്ടിയുടെ ഭാഗ്യം,
പ്രത്യേകം മനുഷ്യന്റെ ഭാഗ്യം തന്നേ. ആദ്യപുസ്ത
കം 31. സങ്കീൎത്തനം 8, 5; 66, 19; 16, 10; മത്തായി 5,
45. അപ്പോ: പ്ര. 14, 7.

സൃഷ്ടിയുടെ ഭാഗ്യം എന്ന ഉദ്ദേശം ശരിയായി
ഗ്രഹിക്കേണ്ടതിന്നു സൃഷ്ടിയിൽ മനുഷ്യന്റെ നി
ലയെന്തു എന്നു പ്രത്യേകം നോക്കേണം. സ്ഥൂലവ
സ്തുവിൽനിന്നുത്ഭവിച്ച ദേഹവും അതിൽനിന്നല്ലാ
ത്ത ആത്മാവും മനുഷ്യന്നുണ്ടു. പ്രാകൃതം ആത്മി
കം എന്നീരണ്ടു സ്വഭാവം സൃഷ്ടിയെ വിചാരിച്ചാൽ
മനുഷ്യന്നു ആവശ്യമാകുന്നു. മനുഷ്യനൊഴികെ ലോ
കത്തിലുള്ളതെല്ലാം സ്ഥൂലവും പ്രാകൃതവുമാകകൊ
ണ്ടു കേവലാത്മാവായ ദൈവത്തോടു അവെക്കു ജീവ
സംസൎഗ്ഗത്തിൽ പ്രവേശിച്ചുകൂടാ. സൃഷ്ടിക്കും ദൈ
വത്തിന്നും തമ്മിൽ സംസൎഗ്ഗം വേണമെങ്കിൽ സൃഷ്ടി
യിലും ആത്മസ്വഭാവം വേണം. അതുകൊണ്ടു സ്ഥൂ
ലസൃഷ്ടിയെയും കേവലാത്മാവിനെയും തമ്മിൽ
സംസൎഗ്ഗമുള്ളതാക്കിത്തീൎപ്പാൻ രണ്ടു സ്വഭാവമുള്ള
ഒരു സൃഷ്ടിവേണം. ഈ രണ്ടു സ്വഭാവം ദൈവം
മനുഷ്യനിൽ ചേത്തുവെച്ചിരിക്കുന്നു. ആത്മസ്വഭാ
വം മനുഷ്യന്നുള്ളതുകൊണ്ടു സൃഷ്ടിയുടെ മുമ്പാകെ
മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയായും സ്ഥൂ

6*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/65&oldid=200177" എന്ന താളിൽനിന്ന് ശേഖരിച്ചത്