താൾ:56E235.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

വത്തെപ്പോലെ നിത്യമാണെന്നും ഹിന്തുക്കൾ വാദി
ക്കുന്നു (പരമാണുക്കൾ, മൂലപ്രകൃതിമുതലായവ). ലോ
കത്തിൽ നാം കാണുന്ന സ്ഥൂലവസ്തുക്കൾ്ക്കു എല്ലാം
സമവായ കാരണം ഏറെക്കുറെ ഉള്ളതുപോലെ ലോ
കത്തിന്നും ഉണ്ടു എന്ന് അവർ വിചാരിച്ചു. അതു
കൊണ്ടു ലോകോത്ഭവത്തിന്നു കൎത്തൃകാരണത്തെ
ക്കാൾ സമവായ കാരണം അധികം മുഖ്യമായിരി
ക്കുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽനിന്നു തെളിഞ്ഞു വരും.
അതല്ലാതെ ചില തത്വജ്ഞാനസിദ്ധാന്തങ്ങൾപ്ര
കാരം ലോകം അനാദിയാകുന്നു. അതല്ലാതെ ലോ
കത്തിലെ ജീവജാലങ്ങളിൽ അധികവും ഉല്പാദിക്കേ
ണ്ടതിന്നു സ്ത്രീശക്തിവേണമല്ലോ. അതുപോലെ
ലോകോത്ഭവത്തിന്നും കാമം അഥവാ സ്ത്രീശക്തിയാ
ധാരമായ്നില്ക്കുന്നു എന്നു ഹിന്തുമാൎഗ്ഗത്തിൽ കാണും.

ക്രിസ്തീയമാൎഗ്ഗത്തിലെ ലോകോത്ഭവ
വിവരത്തിന്റെ സാമാന്യ സ്വഭാവം എന്തു?

ക്രിസ്തീയ വേദപുസ്തകത്തിൽ സൃഷ്ടി അഥവാ
സൃഷ്ടിക്ക എന്ന പദം പലപ്രകാരത്തിൽ പ്രയോഗി
ച്ചിരിക്കുന്നു. ദൈവം പ്രകൃതിയിലോ ചരിത്രത്തി
ലോ വല്ലതും പുതുതായി ഉണ്ടാക്കുമ്പോൾ സൃഷ്ടി
എന്നപദം പ്രയോഗിക്കാറുണ്ടു. ഒരു ജാതി പുതു
തായി ഉണ്ടാകുമ്പോഴും സസ്യവൎഗ്ഗത്തിലോ മറ്റോ
ഒരു പുതിയ കരണസംസൃഷ്ടം (Organism) ഉത്ഭ
വിക്കുമ്പോഴും മനുഷ്യവൎഗ്ഗത്തിൽ ഒരു പുതിയ വ്യക്തി
(Individuality) ഉണ്ടാകുമ്പോഴും ആത്മിക കാൎയ്യങ്ങ
ളെക്കുറിച്ചും സൃഷ്ടി എന്ന പദം പ്രയോഗിക്കാറുണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/58&oldid=200162" എന്ന താളിൽനിന്ന് ശേഖരിച്ചത്