താൾ:56E235.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

യശായ 27, 11; 43, 1; 45, 7; 48, 7; 54, 16; പുറപ്പാടു
34, 10; സങ്കീ. 51, 12; യശായ 45, 8. എന്നാൽ ലോ
കസൃഷ്ടിയെകുറിച്ചു ആകുന്നു ആ പദം മുഖ്യമായി
പ്രയോഗിച്ചിരിക്കുന്നതു. ദൈവം ലോകത്തെ ഇല്ലാ
യ്മയിൽനിന്നുണ്ടാക്കി എന്നതു അക്ഷരംപ്രതി തിരു
വെഴുത്തിൽ പറഞ്ഞിട്ടില്ല എങ്കിലും അതേ സാരം
ഉണ്ടു എഫെ. 3, 9; കൊലോ. 1, 16; എബ്ര. 11, 3.
"ദൃശ്യത്തിൽ നിന്നല്ല ഈ കാണുന്നവ ഉണ്ടാവാ
നായി ദൈവത്തിൻ ചൊല്ലാൽ ഉലകങ്ങൾ നിൎമ്മി
ച്ചു കിടക്കുന്നു എന്നു വിശ്വാസത്താൽ നാമറിയുന്നു."
ദൈവത്തിന്റെ സൃഷ്ടിക്കുന്ന പ്രവൃത്തിയെകുറി
പ്പാൻ തക്കവണ്ണം ദൈവവചനത്തിൽ "ഉണ്ടാക്കുക"
(സങ്കീ. 33, 6; 86, 9; 95, 5.) "സ്ഥാപിക്ക" (യോ
ബ് 38, 4. സങ്കീ. 89, 12. യശായ 48, 13; 51, 13. 16.)
"നിൎമ്മിക്ക, മനയുക" (സങ്കീ. 139, 13. 15.) എന്നീപദ
ങ്ങളും കൂടെ പ്രയോഗിച്ചിരിക്കുന്നു. "സൃഷ്ടിക്ക" എ
ന്ന പദത്തിന്റെ എബ്രയ പൎയ്യായപദത്തിന്നു വെ
ട്ടുക എന്നാണ് ധാത്വൎത്ഥം. എങ്കിലും മുമ്പെ ഇല്ലാ
ത്തതിനെ നിൎമ്മിക്ക, യാതൊന്നും ഇല്ലാതെ ഉണ്ടാ
ക്കുക എന്നപ്രയോഗാൎത്ഥം മുഖ്യമാകുന്നു. അതു
കൊണ്ടു മുമ്പെയുള്ള വല്ല വസ്തുവിന്റെ സഹായ
ത്താൽ വല്ലതും നിൎമ്മിക്ക എന്നോ രൂപിക്ക എന്നോ
അല്ല ആ പദത്തിന്റെ അൎത്ഥം. ദൈവം വിശ്വ
കൎമ്മാവിനെപോലെ മുമ്പുണ്ടായിരുന്ന വല്ല സ്ഥൂല
വസ്തുവിനെ സാഹിത്യമാക്കി ഈലോകത്തെ ക്രമ
ത്തോടും ഭംഗിയോടും കൂടെ നിൎമ്മിച്ചു എന്നു വിചാ
രിക്കരുതു. അവന്റെ വചനത്താൽ ആകാശവും

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/59&oldid=200164" എന്ന താളിൽനിന്ന് ശേഖരിച്ചത്