താൾ:56E235.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

അന്തപ്രജ്ഞവുമല്ല ബഹിഃപ്രജ്ഞവുമല്ല. ഉഭ
യപ്രജ്ഞവുമല്ല. പ്രജ്ഞാനകഘനവുമല്ല പ്രജ്ഞവു
മല്ല അപ്രജ്ഞവുമല്ല അദൃഷ്ടം അവ്യവഹാൎയ്യം അഗ്രാ
ഹ്യം അലക്ഷണം അവ്യപദേശ്യം ഏകാത്മാവിലുള്ള
പ്രതീതികൊണ്ടു മാത്രം അനുസരിച്ചു പ്രാപിപ്പാൻ
പാടുള്ളത് പ്രപഞ്ചോപശമം ശാന്തം ശിവം അദ്വൈ
തം എന്നിങ്ങിനെ നാലാം പാദം വിചാരിക്കേണ്ടതു.

ഈ ആത്മാവു അദ്ധ്യക്ഷരമായ ഓംകാരവും
അധിമാത്രയും ആകുന്നു. പാദങ്ങൾ മാത്രകളാ
കുന്നു. മാത്രകളും പാദങ്ങളാകുന്നതിവ്വണ്ണം: അകാ
രം ഉകാരം മകാരം.

ജാഗ്രതാവസ്ഥയിൽ ഇരിക്കുന്ന വൈശ്വാനരൻ
ഒന്നാം മാത്രയാകുന്ന അകാരം ആകുന്നു. ഇതു എ
ല്ലാ അക്ഷരങ്ങളിലും വ്യാപിക്കുന്നതും ആദിയായി
നില്ക്കുന്നതുമാകയാൽ ഇവ്വണ്ണം ഗ്രഹിച്ചറിയുന്നവൻ
ആരോ ആയവൻ സകലകാമങ്ങളെയും വ്യാപിച്ചു
ആദിയുള്ളവനായ്ഭവിക്കും.

സ്വപ്നാവസ്ഥയിലെ തേജസ്സൻ രണ്ടാം മാത്രയാ
കുന്ന ഉകാരമത്രെ. ഇതു ഉൽകൃഷ്ടവും മറ്റേ രണ്ടി
ന്നും മദ്ധ്യസ്ഥവും ആകയാൽ ഇതു ആർ ഗ്രഹിക്കുന്നു
വോ ജ്ഞാനം എന്നുള്ള സന്തതിയെ ഉൽകൎഷിക്കയും
സമാന മനസ്സുള്ളവനായി ഭവിക്കയും ചെയ്യും. അ
വന്റെ കുഡുംബത്തിൽ ബ്രഹ്മവിദ്യ ഇല്ലാത്തവൻ
ഉണ്ടാകയില്ല. മൂന്നാം മാത്രയായിരിക്കുന്ന മകാര
മോ പ്രാജ്ഞനായ സുഷുപ്തവ്യവസ്ഥയിലെ ആത്മാ
വത്രെ. ഇതു മറ്റേ രണ്ടു അക്ഷരങ്ങളെ സമാപി
ക്കുന്നതും തന്നിൽതന്നേ സംഗ്രഹിക്കുന്നതും ആക

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/28&oldid=200111" എന്ന താളിൽനിന്ന് ശേഖരിച്ചത്