താൾ:56E235.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

യാൽ ഇവ്വണ്ണം ആർ ഗ്രഹിച്ചറിയുന്നുവോ ഈ വി
ശ്വം തന്നിൽതന്നെ സംക്ഷേപിച്ചിട്ടു സകല ഭൂത
ങ്ങളുടെ ഉല്പത്തിയും സംയോഗവും എന്നൎത്ഥമുള്ള
അപീതി ആയ്ഭവിക്കും.

നാലാമതു മാത്രയല്ല ഓംകാരം മുഴുവൻ തന്നേ
യാകുന്നു. അതു അവ്യവഹാൎയ്യം പ്രപഞ്ചോപശമം
ശിവം അദ്വൈതം ഇവ്വണ്ണം ആർ ഗ്രഹിച്ചറിയുന്നു
വോ ആത്മാവായി ആത്മാവിനാൽ ആത്മാവിൽ
പ്രവേശിച്ചു ലയിച്ചു പോകും ഇവ്വണ്ണം ഗ്രഹിച്ചറി
യുന്നവൻ തന്നേ.

ഒരുദാഹരണം ഛാന്ദോക്യോപനിഷത്തിൽ നി
ന്നു എടുത്തു പ്രസ്താവിക്കുന്നു.

ഈ സൎവ്വം ബ്രഹ്മം ആകുന്നു ഇതിൽനിന്നു അതു
ജനിച്ചു ഇതിൽ അതു ലയിച്ചു പോകും ഇതിൽ അതു
ശ്വസിക്കും. ഇവ്വണ്ണം ശാന്തമനസ്സോടെ ഉപാസി
ക്കേണ്ടതാകുന്നു. പുരുഷൻ സാക്ഷാൽ കൃതുമയൻ
ആകുന്നു. ഏതുപ്രകാരം പുരുഷൻ ഈ ലോക
ത്തിൽ കൃതുമയൻ ആകുന്നുവോ അതുപ്രകാരം ഈ
ലോകത്തിൽനിന്നു പിരിഞ്ഞു പോകുന്നേരവും ആ
കുന്നു എന്നിങ്ങിനേ നിരൂപിക്കേണ്ടതാകുന്നു.

അവൻ മനോമയനും പ്രാണശരീരിയും ഭാരൂപ
നും സത്യസങ്കല്പനും ആകാശാത്മനും ആകുന്നു.
എല്ലാ കൎമ്മവും എല്ലാകാമവും എല്ലാഗന്ധവും എ
ല്ലാ രസവും അതിൽ അടങ്ങിയിരിക്കുന്നു. ഈ വി
ശ്വം എല്ലാം തന്നിൽതന്നേ സംഗ്രഹിച്ചു അവാ
കിയും അനാദരനുമാകുന്നു.

3*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/29&oldid=200113" എന്ന താളിൽനിന്ന് ശേഖരിച്ചത്