താൾ:56E230.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 37 −

ഏഴാം ചിത്രം.

ദൈവഭക്തനായതിൽ പിന്നെ മനഃപൂൎവ്വ
മായി പാപം ചെയ്തു പിശാചിനെ വീണ്ടും
അകത്തു കടത്തി വാഴുമാറാക്കിയവന്റെ
ഹൃദയരൂപം.

ഇതെന്തൊരു ഭയങ്കരമായ കാഴ്ച! ദൈവാലയമായിരുന്ന
ഹൃദയത്തിൽ പിശാചു ചിരിച്ചുംകൊണ്ടു വീണ്ടും വാഴുന്നു.
മൃഗങ്ങൾ സൂചിപ്പിക്കുന്ന ദുൎഗ്ഗുണങ്ങളും അകത്തു കടന്നു, ദുൎഭൂത
ങ്ങളും കൂടിവന്നു കുടിയേറി. പാപങ്ങളുടെ ഉഗ്രത മുമ്പ
ത്തെക്കാളും നാന്മടങ്ങു വൎദ്ധിച്ചു. ഈ വീഴ്ചക്കും അധമ
സ്ഥിതിക്കും കാരണമെന്ത്? ലഭിച്ച കരുണയെ ചരതിക്കാ
തെ, പാപങ്ങളുടെ ശുദ്ധീകരണത്തെ മറന്നു, ദൈവഭക്തി
യുടെ അഭ്യാസം നിരസിച്ചു, ഉള്ളതിൽ തൃപ്തിപ്പെട്ടു മന്ദിച്ചു
പോയതു തന്നേ. വളരാഞ്ഞാൽ പിന്തിരികേ ഉള്ളൂ. ഇടുക്കു
വാതിലൂടെ അകമ്പൂകുവാനും, നിൎവ്വിശാലമായ വഴിയിൽ
ത്യാഗിയായി നടന്നു പോരാടുവാനും, ലോകാഭിലാഷങ്ങളെ
വെടിഞ്ഞു യേശുവിന്റെ ക്രൂശെടുത്തു നടപ്പാനും തുനിയാ
ഞ്ഞാൽ പിശാചിന്റെ വലയിൽ കുടുങ്ങി വീണു താണുപോ
കേയുള്ളൂ. അങ്ങിനത്തവൻ ഛൎദ്ദിച്ചതിനെ തിന്നുന്ന നായ്ക്കും
കുളിച്ചപിൻ ചളിയിൽ ഉരുളുന്ന പന്നിക്കും തുല്യം. വിശു
ദ്ധാത്മാവിന്നു ദുൎഭൂതങ്ങളോടുകൂടെ വസിക്കുന്നതു അസാദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/41&oldid=197848" എന്ന താളിൽനിന്ന് ശേഖരിച്ചത്