താൾ:56E230.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 36 −

കും. എന്നെ ജീവിപ്പിക്കേണമേ! എന്റെ
രക്ഷയാകുന്ന ദൈവമേ! എന്നെ കൈവിടല്ലേ!
നീ എന്നിൽ വസിക്കാഞ്ഞാൽ ഞാൻ നിന്നിൽ
വസിക്കുന്നതെങ്ങിനെ? നിന്റെ വെളിച്ചം
എന്നിൽ കെട്ടുപോകരുതേ! സ്നേഹം ക്ഷയിച്ചു
പോകരുതേ! വിശ്വാസം ഇല്ലാതെയായിത്തീ
രരുതേ! നിന്നെ അച്ഛാ, പിതാവേ എന്നു വി
ളിപ്പാൻ അധികം ഇഷ്ടം തോന്നുമാറാക്കേണ
മേ! നിന്റെ പ്രിയപുത്രനായ യേശുക്രിസ്തു
വിന്റെ കഷ്ടപ്പാടുമരണങ്ങളെ ഞാൻ മറക്കാ
തെ, മായയിൽനിന്നു കണ്ണുകളെ തെറ്റിച്ചു,
തന്റെ അമൂല്യരക്തത്താൽ എന്നെ മേടിച്ച
വന്നു തക്ക മുതലായിരിപ്പാനും, അവനെ ജീവ
നാലും മരണത്താലും മഹത്വപ്പെടുത്തി ജയം
പ്രാപിപ്പാനും എന്നിൽ കടാക്ഷിച്ചു പുതു ജന്മ
ത്തെ നടത്തി തികക്കേണമേ! ആമേൻ.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/40&oldid=197847" എന്ന താളിൽനിന്ന് ശേഖരിച്ചത്