താൾ:56E230.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 16 −

മൂന്നാം ചിത്രം.

ദൈവത്തിലും അവന്റെ സുവിശേഷ
ത്തിലും വിശ്വാസം ഉത്ഭവിച്ചിട്ടു ദൈവാ
ത്മാവു വസിക്കുന്ന ഹൃദയത്തിന്റെ ചിത്രം.

ചെയ്ത പാപങ്ങൾനിമിത്തം അനുതപിക്കുമ്പോൾ ദൂര
സ്ഥനായ ദൈവം അടുത്തു വന്നു കരുണ കാണിക്കയും മുറി
ഞ്ഞ ഹൃദയത്തിന്നു ചികിത്സിച്ചു ആശ്വാസം വരുത്തുകയും
ചെയ്യുന്നതു ദിവ്യ സ്വഭാവത്തിന്നു ഒത്തതാകുന്നു. അതുകൊ
ണ്ടു മുമ്പു തലയോടും വാളും കാണിച്ചിരുന്ന ദൂതൻ ഇപ്പോൾ
കൃപാദൂതനായിട്ടു സുവിശേഷപുസ്തകവും യേശുക്രിസ്തുവി
ന്റെ ക്രൂശും കാണിക്കുന്നു. അതിന്റെ പൊരുളോ: ദൈ
വം മനുഷ്യപാപങ്ങളെ മോചിക്കുന്നെന്നു വേദപുസ്തക
ത്തിൽ വെളിപ്പെടുത്തിത്തന്നിട്ടുണ്ടു. മനുഷ്യജ്ഞാനത്താൽ
അതു കണ്ടുപിടിപ്പാൻ സാധിച്ചില്ല, സാധിക്കുന്നതുമല്ല.
ദൈവവെളിപ്പാടായിരിക്കുന്ന വേദപുസ്തകത്തിലത്രെ അതു
പ്രത്യക്ഷമായതു. എങ്ങിനെയെന്നാൽ ദൈവം സ്നേഹവും
കരുണയുംകൊണ്ടു നിറഞ്ഞവനും നീതിമാനും ആകുന്നു;
അതുകൊണ്ടു സ്നേഹംനിമിത്തം പാപങ്ങളെ മോചിക്കുവാൻ
മനസ്സുള്ളവനാകുന്നുവെങ്കിലും നീതിനിമിത്തം ശിക്ഷയാൽ
നീതിയെ തൃപ്തിപ്പെടുത്തേണ്ടതുമാകുന്നു. ഈ ദൈവസ്വ
ഭാവം യേശുക്രിസ്തുവിലും അവന്റെ സുവിശേഷത്തിലും കാ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/20&oldid=197827" എന്ന താളിൽനിന്ന് ശേഖരിച്ചത്