താൾ:56E230.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 15 −

വിക്കുന്നതിൽ താല്പൎയ്യപ്പെടുന്നവനല്ലയോ നീ?
എന്നെ കുരുടനാക്കി വലെക്കുന്നതും വരിഞ്ഞു
കെട്ടി കൊല്ലുന്നതും ആയ പാപങ്ങളെ വെളി
പ്പെടുത്തിത്തരേണമേ! പാപികളുടെ രക്ഷി
താവും മദ്ധ്യസ്ഥനുമായ യേശുക്രിസ്തുമൂലം എ
ന്നോടു കരുണയുണ്ടാകേണമേ! അവന്റെ
ആത്മമേധം എന്റെ ദോഷപരിഹാരത്തി
ന്നായി സഫലമാക്കിത്തരേണമേ! നിന്റെ
ആത്മമൂലം എന്റെ സകല പാപങ്ങളെയും
ആക്ഷേപിച്ചു ആട്ടി, നിത്യാഭ്യാസത്താൽ എ
ന്റെ അവയവങ്ങളിൽ ബലമായി കിടക്കു
ന്ന ദുൎമ്മോഹങ്ങളെ നിഗ്രഹിച്ചു, തിരുകല്പ
നകളിൽ ഇഷ്ടം ജനിപ്പിക്കേണമേ! അ
യ്യോ! നിന്നോടു എനിക്കു സംസൎഗ്ഗം ഉണ്ടാ
വാന്തക്കവണ്ണം പാപബന്ധം അറുത്തു നിത്യ
മരണത്തിൽനിന്നും നരകത്തിൽനിന്നും എ
ന്നെ രക്ഷിക്കേണമേ! ആമേൻ.

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/19&oldid=197826" എന്ന താളിൽനിന്ന് ശേഖരിച്ചത്