താൾ:56E230.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 9 −

ന്നുന്ന മണ്ഡലി, ആട്ടു കേട്ട പന്നി, ചോര കുടിപ്പാൻ ആഗ്ര
ഹിക്കുന്ന നരി ഇത്യാദി മൃഗങ്ങളുടെ സ്വഭാവവും ഹൃദയ
ത്തിൽ നിറഞ്ഞു കിടക്കുന്നുണ്ടു.

പിശാചിന്റെ ഇഷ്ടത്തിന്നു കീഴ്പെട്ടു മേല്പറഞ്ഞ ദുഷ്ട
മൃഗങ്ങളുടെ ദുസ്സ്വഭാവം മനസാ, വാചാ, കൎമ്മണാ കാണി
ച്ചുകൊണ്ടിരിക്കുന്നേടത്തോളം ദൈവാത്മാവിന്നു ഹൃദയത്തി
ന്നകത്തു പ്രവേശം ഇല്ല. ചിത്രത്തിൽ ദൈവാത്മാവിനെ
കുറിക്കുന്നതു പ്രാവു തന്നെ. ദൈവാത്മാവിന്നു അകത്തു
കടപ്പാൻ മനസ്സുണ്ടെങ്കിലും സ്ഥലം കാണുന്നില്ല. അതു
കൊണ്ടു പുറത്തു നിന്നിട്ടു പാപബോധവും അനുതാപവും
ജനിപ്പിക്കുന്ന ഭാവനകളാകുന്ന തീജ്വാലകളെ ഹൃദയത്തി
ലേക്ക് അയക്കുന്നു. അവയിൽ ചിലവ അടുത്തു ചെന്നു
ഹൃദയത്തെ തൊടുന്നുവെങ്കിലും ഹൃദയത്തിൽ ഏശുന്നില്ല.
അകത്തുള്ള നക്ഷത്രം മേലാൽ ഗുണം വരും, ദൈവകടാക്ഷ
ത്തിന്നു പാത്രമായ്തീരും എന്നുള്ള ആശയെ സൂചിപ്പിക്കുന്നു.
എങ്കിലും അതും ഇരുണ്ടുകിടക്കുന്നു. പുറമെ ദൈവത്തി
ന്റെ ദൂതനും നിന്നുകൊണ്ടു ദൈവവചനത്തെയും അതിൽ
അടങ്ങിയിരിക്കുന്ന ദൈവകരുണയെയും കുറിച്ചു ചെവി
യിൽ മന്ത്രിച്ചു ചൊല്ലിക്കൊടുക്കുന്നുവെങ്കിലും മനുഷ്യൻ ആ
വകക്കു ഒട്ടും ചെവി കൊടുക്കുന്നില്ല. ഇങ്ങനെയാകുന്നു
സൎവ്വ പ്രാകൃതന്മാരുടെയും സ്വഭാവം.

ദൈവം മനുഷ്യരെ കുറിച്ചു പറയുന്നതു കേൾപ്പിൻ!

"നീതിമാൻ ആരുമില്ല, ഒരുത്തൻപോലുമില്ല; എല്ലാവ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/13&oldid=197820" എന്ന താളിൽനിന്ന് ശേഖരിച്ചത്