താൾ:56E230.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 8 −

ന്നു വന്നു വയറു നിറയുവോളം തിന്നുന്നു. എത്ര ആട്ടിയാ
ലും എറിഞ്ഞാലും ശവത്തെ വിട്ടുപോകയില്ല. "പിണം
കണ്ട കഴുപോലെ" എന്നുണ്ടല്ലോ. മനുഷ്യരിലും കുക്ഷി
സേവ ധാരാളം ഉണ്ടു. അവരുടെ ദൈവം വയറത്രെ.
അമൎത്യമായ ദേഹിയെ കുറിച്ചു യാതൊരു ചിന്തയും അവ
ൎക്കില്ല. ആത്മാവിന്നു ഹാനി വന്നാലും വിശപ്പിന്നു വേണ്ടി
ഏതു ദോഷമെങ്കിലും ചെയ്യും. "ഉദരനിമിത്തം ബഹുകൃത
വേഷം" എന്നാണല്ലോ.

ആന മനുഷ്യരിലുള്ള ദുൎമ്മോഹത്തെ സൂചിപ്പിക്കുന്നു.
മദംപിടിച്ച ആനയോളം ഭയങ്കരമായ ഒരു ജന്തുവും ഇല്ല.
ഹൃദയമെന്ന ഭവനത്തിൽ കിടക്കുന്ന ദുഷ്കാമമോഹങ്ങൾ വി
ചാരത്തിലും വാക്കുകളിലും പാട്ടുകളിലും നോട്ടത്തിലും ക്രിയ
കളിലും പ്രത്യക്ഷമായ്വരുന്നില്ലയോ? ഇതിനാൽ എത്രയോ
സ്ത്രീപുരുഷന്മാർ വഷളായ്പോയിരിക്കുന്നു. ഇതു ഭയങ്കരമാ
യൊരു പാപമാകുന്നു. ആനയോടു കളിക്കരുതു. ഈ
പാപത്തോടും കളിക്കരുതു.

മേല്പറഞ്ഞ മൃഗങ്ങളും അവ സൂചിപ്പിക്കുന്ന പാപങ്ങളും
കൂടാതെ എണ്ണമില്ലാത്തവിധം ഇനിയും ഉണ്ടു. അവയെല്ലാം
ചിത്രത്തിൽ കാണിപ്പാൻ തരമില്ല. ചാപല്യം പെരുകിയ
കുരങ്ങു, വെളിച്ചം വെറുക്കുന്ന കൂമനും കടവാതിലും, കടി
ഞ്ഞാണില്ലാത്ത കുതിര, കാതറ്റ പന്നി, കുത്തുന്ന പോത്തു,
മദിക്കുന്ന കുനിയൻ, തീക്കൊള്ളിമേൽ കളിക്കുന്ന മീറു, കള്ളും
പുണ്ണും കണ്ട ഈച്ച, ചേറ്റിൽ രസിക്കുന്ന എരുമ, മണ്ണു തി

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/12&oldid=197819" എന്ന താളിൽനിന്ന് ശേഖരിച്ചത്