Jump to content

താൾ:56A5728.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

പറയട്ടെ, കേൾക്കട്ടെ, നില്ക്കട്ടെ, ആകട്ടെ (= ആട്ടെ), ഇരിക്കട്ടെ, പോ
കട്ടെ. (i. 82.)

(3) മദ്ധ്യമപുരുഷന്റെ ഏകവചനത്തിൽ ക്രിയാപ്രകൃതി
യും ചിലപ്പോൾ വെറും ധാതുവും നിയോജകപ്രകാരത്തിൽ
ഉപയോഗിക്കും.

പ്രകൃതി. ചെയ്ക, വിളിക്ക, നില്ക്ക, കൊല്ലുക, വരിക, ഇരിക്ക.
ധാതു. ചെയ്യു, വിളി, നില്ലു, കൊല്ലു, വാ, ഇരി.

(4) മദ്ധ്യമപുരുഷന്റെ ബഹുവചനത്തിൽ പ്രകൃതിയോടും
ചിലപ്പോൾ ധാതുവിനോടും ഇൻപ്രത്യയം ചേൎക്കും.

(i) വിളിക്കു + ഇൻ (വകാരാഗമത്താൽ) വിളിക്കുവിൻ; (സംവൃതലോപ
ത്താൽ) വിളിക്കിൻ, ചെയ്യുവിൻ, ചെയ്വിൻ, ചെയ്യിൻ, ഇരിക്കിൻ, നില്ക്കിൻ.

(5) ബലക്രിയകളിൽ ക്കാവിന്നു പകരം പ്പു വികല്പമായി

കൊടുക്കിൻ - കൊടുപ്പിൻ, ഇരിക്കിൻ- ഇരിപ്പിൻ, നടക്കിൻ - നടപ്പിൻ,
ജയിക്കിൻ - ജയിപ്പിൻ.

(6) അനുനാസികാന്തധാതുക്കളിൽ ഇൻപ്രത്യയത്തിന്നു
മുമ്പു മകാരം ആഗമമായ്വരും.

തിൻ + ഇൻ = തിൻ + മ് + ഇൻ = തിന്മിൻ; ഉണ്മിൻ, കാണ്മിൻ.
(i) സവൎണ്ണാഗമത്താൽ തിന്നിൻ, ഉണ്ണിൻ എന്നും ഉണ്ടു.

(7) നിയോജകപ്രകാരത്തിലേ മദ്ധ്യമപുരുഷന്റെ രൂപ
ങ്ങൾക്കു വിധിയെന്നും ശേഷം രൂപങ്ങൾക്കു നിമന്ത്രണ
മെന്നും പേരുണ്ടു.

120. നിയോജകപ്രകാരത്തിന്റെ അൎത്ഥത്തിൽ മദ്ധ്യമ
പുരുഷനിൽ ഒന്നാമനുവാദകത്തെയും ഉപയോഗിക്കും.

ഇരുന്നാലും, വന്നാലും, കേട്ടാലും.
(i) ഈ അൎത്ഥത്തിൽ അനുവാദകം പുൎണ്ണക്രിയയാകുന്നു.
(ii) നിൎദ്ദേശകപ്രകാരവും നിയോജകപ്രകാരവും ക്രിയാസമാസത്തിൽ അ
ടങ്ങുകയില്ല. ശേഷം പ്രകാരങ്ങൾ ക്രിയാസമാസത്തിൽ ചേൎന്നവ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/95&oldid=197365" എന്ന താളിൽനിന്ന് ശേഖരിച്ചത്