താൾ:56A5728.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

നാന്മുഖനുമാദികവിമാതു ഗുരുഭൂതൻ
നന്മകൾ വരുത്തുക നമുക്കു ഹരിരാമ ||

5. പ്ലവഗകുലപതി വരുത്തും പെരും
—പടജ്ജനത്തോടൊരുമിച്ചു രഘുനാഥൻ
പടക്കു പുറപ്പെട്ട സമുദ്രതട
—ഭുവി വസിച്ചിതൊരു ദിനം ഹരിനമ്മോ ||

6. ഭോജനശാലയും കാട്ടിക്കൊടുത്തഥ
രാജപൌത്രൻ ഗൃഹത്തിന്നു പോയീടിനാൻ.

7. ശുകതരുണി സാദരം സുശീലഗുണഭാസുരം
മഹിതനയമോഹനം സകലജനമോഹനം
തവ മധുരഭാഷണം ഹൃദയസുഖപൂരണം
സൎവ്വമോദാവഹം, സൎവ്വശോകാവഹം.

8. വൃഷ്ണിവംശമണിദീപമതാകും
കൃഷ്ണനെ തൊഴുതു ധൎമ്മതനൂജൻ |
വിഷ്ണുഭക്തിപരനാദരവോടേ
ധൃഷ്ണമെവമവദജ്ജയ ശൌരേ ||

viii. ക്രിയാസമാസങ്ങൾ.

112). (1) ഇതുവരേ വിവരിച്ച സമാസങ്ങളെല്ലാം നാമ
ങ്ങളാലുണ്ടായവയാകയാൽ നാമസമാസങ്ങൾ ആകുന്നു.

(2) ക്രിയാപദങ്ങൾ തന്നേയോ, ക്രിയകളും നാമങ്ങളും
കൂടിയോ ഉണ്ടാകുന്ന സമാസങ്ങൾക്കു ക്രിയാസമാസങ്ങൾ
എന്നു പേർ.

(i) ക്രിയാസമാസങ്ങൾ മിക്കവയും അലുൿസമാസങ്ങളാകുന്നു.

(ii) ഇവക്കു ഏകാൎത്ഥിഭാവവും ഐകപദ്യവും ഉള്ളതുകൊണ്ടു സമാസങ്ങ
ളായി വിചാരിക്കേണ്ടിവരുന്നു.

(iii) ക്രിയാസമാസങ്ങളെ വിഗ്രഹിച്ചു അൎത്ഥം പറയുന്നതു പ്രയാസമാക
കൊണ്ടു പഠിക്കുന്നവൎക്കു ഗ്രഹിപ്പാൻ പ്രയാസമാകുമെന്നു
ഭയപ്പെട്ടു ഇവിടെ വിഗ്രഹവാക്യം പറയുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/91&oldid=197361" എന്ന താളിൽനിന്ന് ശേഖരിച്ചത്