താൾ:56A5728.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

(ii) ഈ സമാസങ്ങളിൽ പൂൎവ്വപദങ്ങളായ സംഖ്യക്കു വിഗ്രഹവാക്യത്തിൽ
രൂപഭേദം വരാത്തതുകൊണ്ടും ഘടകപദങ്ങളുടെ ഇടയിൽ വേറെ പദങ്ങൾ
വരാൻ പാടില്ലാത്തതുകൊണ്ടും ഈ സമാസങ്ങളെ നിത്യസമാസങ്ങളായിട്ടു
എടുക്കേണം.

(2) ചിലപ്പോൾ വിശേഷണമായ സംഖ്യ ഉത്തരവിശേ
ഷണമായും വരും.
ലോകങ്ങളേഴിലും, വേദങ്ങൾ നാലിനെയും.

(i) ഇവിടെയും ഘടകപദങ്ങളുടെ യോഗം പിരിക്കാൻ പാടില്ലാത്തതു
കൊണ്ടു ദ്വിഗുസമാസമായിട്ടു എടുക്കേണം. വചനപ്രത്യയത്തിന്നു ലോപം
വരാത്തതുകൊണ്ടു അലുൿസമാസങ്ങൾ ആകുന്നു.

(ii) 'നാലോ അഞ്ചോ പുരുഷന്മാർ' ഇതിൽ ഓനിപാതം ഇടക്കു വന്നിരി
ക്കയാൽ സംഖ്യകൾ വ്യസ്തപദങ്ങൾ ആകുന്നു.

(3) കൎമ്മധാരയത്തിന്റെ ഉൾപിരിവായ ദ്വിഗുവും തൽപു
രുഷസമാസത്തിന്റെ അവാന്തരവിഭാഗങ്ങളാകുന്നു.

107. (1) വിശേഷണവും വിശേഷ്യവും ഒരേവിഭക്തിയിൽ
വരുന്നുവെങ്കിൽ അവക്കു സമാനാധികരണം ഉണ്ടെന്നു
പറയും. ഭിന്നവിഭക്തിയിൽ വരുന്നുവെങ്കിൽ അവക്കു വ്യധി
കരണം ഉണ്ടെന്നു പറയും.

(i) 'രാമൻ നല്ലവൻ' എന്നതിൽ രാമൻ എന്ന വിശേഷ്യവും നല്ലവൻ എന്ന
വിശേഷണവും പ്രഥമവിഭക്തിയിൽ വരുന്നതുകൊണ്ടു ഇവക്കു സമാനാധി
കരണം ഉണ്ടു. 'രാമന്റെ ഭാൎയ്യ' എന്നതിൽ രാമന്റെ എന്ന വിശേഷണം
ഷഷ്ഠിവിഭക്തിയിലും ഭാൎയ്യ എന്നതു പ്രഥമയിലും വരുന്നതുകൊണ്ടു വിശേഷണ
വിശേഷ്യങ്ങൾക്കു വ്യധികരണം ഉണ്ടു.

(2) തൽപുരുഷനിൽ പൂൎവ്വപദത്തിന്നും ഉത്തരപദത്തിന്നും
വ്യധികരണം വരും; കൎമ്മധാരയനിൽ സമാനാധികരണം
ഉണ്ടാകും.

(i) സമാസാന്തത്തിലേ വിഭക്തിപ്രഥമയെന്നു വിചാരിക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/86&oldid=197356" എന്ന താളിൽനിന്ന് ശേഖരിച്ചത്