താൾ:56A5728.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

(i) അടിമലർ എന്ന സമാസത്തിൽ പൂൎവ്വപദമായ അടിക്കും ഉത്തരപദ
മായ മലരിന്നും തമ്മിൽ ഭേമില്ലെന്നു നിശ്ചയിച്ചതുകൊണ്ടു അടിയാകുന്ന മലർ
എന്ന അൎത്ഥത്തിൽ സമാസം ഉണ്ടാകയാൽ സമാസത്തിന്നു രൂപകസമാ
സം എന്നു പേർ.

യുദ്ധാൎണ്ണവം; പരിഭവാഗ്നി (കൊണ്ടു ജ്വലിച്ച എന്റെ മനസ്സു); ബന്ധുവി
നാശദുഃഖജലധി; വ്യസനാഗ്നി, ദുശ്ശാസനശോണിതാസവം; ഇതു ഒരു യുദ്ധ
യാഗമാകുന്നു.

105. (i) 'ഗൌരിയുടെ അടിമലർ നിങ്ങളെ രക്ഷിക്കട്ടെ' എന്ന വാക്യ
ത്തിൽ അടിയാകുന്ന മലർ എന്നു രൂപകസമാസമായി അൎത്ഥം കല്പിച്ചാൽ അ
ചേതനമായ മലരിന്നു രക്ഷചെയ്വാനുള്ള സാമൎത്ഥ്യമില്ലാത്തതുകൊണ്ടു മലരിനെ
വിശേഷണമാക്കി അടിയെ വിശേഷ്യമാക്കേണം. മലരിനെപ്പോലെയുള്ള
അടി നിങ്ങളെ രക്ഷിക്കട്ടെ എന്നു അൎത്ഥം പറയേണം.

പൂൎവ്വപദത്തെ ഉത്തരപദത്തോടു സാദൃശ്യപ്പെടുത്തുന്നുവെ
ങ്കിൽ ആ സമാസത്തെ ഉപമിതസമാസം എന്നു പറയും.

(ii) പെൺമണി (മണിയെപ്പോലെയുള്ള പെൺ), സ്ത്രിരത്നം (രത്നത്തെ
പ്പോലെയുള്ള സ്ത്രീ), മുനിപുംഗവൻ (പുംഗവനെപ്പോലെയുള്ള മുനി), പാണ്ഡ
വപശു (പശുവിനെപ്പോലെയുള്ള പാണ്ഡവൻ).

(iii) മണി, രത്നം, മാല, മാലിക, വ്യാഘ്രം, സിംഹം, പുംഗവൻ മുതലായ
പദങ്ങളെ ശ്രേഷ്ഠത്വം കാണിപ്പാനായിട്ടു സമാസത്തിൽ ഉത്തരപദങ്ങളായിട്ടു
പയോഗിക്കും.

(iv) കൎമ്മധാരയൻ തൽപുരുഷസമാസത്തിന്റെ ഒരുൾപിരിവാകയാൽ
ഉത്തരപദാദിയിലേ ഖരത്തിന്നു ദ്വിത്വം വരും, കിളിപ്പെൺ, പുലിത്തോൽ.

3. ദ്വിഗുസമാസം.

106. (1) കൎമ്മധാരയസമാസത്തിൽ വിശേഷണം സംഖ്യ
യാകുന്നുവെങ്കിൽ ആ സമാസത്തെ ദ്വിഗുസമാസം എന്നു
പറയും.

(i) ഏഴുലോകം, ഈരേഴുലോകം, ഇരുപത്തൊന്നുവട്ടം, മൂന്നുകോൽ, എൺ
ചാൺ, അഞ്ചിടങ്ങഴി, അഞ്ഞാഴി, നാവൂരി, ആയിരന്നെല്ലു, നൂറ്ററുപതുകാതം,
നാലുപായങ്ങൾ, ആറുശാസ്ത്രങ്ങൾ, പതിനെട്ടുപുരാണങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/85&oldid=197355" എന്ന താളിൽനിന്ന് ശേഖരിച്ചത്