താൾ:56A5728.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

(ii) അനേകം ആളുകളുടെ കൂട്ടത്തിൽ ഒരുവനെ അഞ്ചാമനെന്നു പറയും.
അവന്നു മുമ്പുള്ള നാലാളുകളോടു അവനും ചേൎന്നാൽ ആളുകളുടെ സംഖ്യ അഞ്ചാ
കും. അഞ്ചിനെ പൂരിക്കുന്നവൻ അഞ്ചാമൻ എന്ന അൎത്ഥം കിട്ടുന്നതുകൊണ്ടു
അഞ്ചാം എന്നതിനെ പൂരണി എന്നു പറയും.

(2) പുരണികളോടു അൻ, തു എന്ന പ്രത്യയങ്ങളെ ചേൎത്തു
പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമൻ, രണ്ടാമൻ, മൂന്നാമതു, നാലാമതു, ആറാമതു.
(i) ഒന്നാമൻ മുതലായ ശബ്ദങ്ങൾക്കു സ്ത്രീലിംഗരൂപങ്ങൾ ഇല്ല.

(3) പൂരണിയോടു അത്തേ പ്രത്യയം ചേൎത്താൽ പൂരണി
വിശേഷണം ഉണ്ടാകും.
ഒന്നാമത്തേ (അപരാധം), രണ്ടാമത്തേ (വിവാഹം), മൂന്നാമത്തേ (മകൻ).

(4) പൂരണിവിശേഷങ്ങളോടു അൻ, അൾ, അതു എന്ന
ലിംഗപ്രത്യയങ്ങൾ ചേൎത്തു പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമത്തേവൻ, രണ്ടാമത്തേവൾ, മൂന്നാമത്തേതു.

92. സംഖ്യകളിൽനിന്നുണ്ടായ തദ്ധിതനാമങ്ങളെ സം
ഖ്യാനാമങ്ങൾ എന്നു പറയും.
ഒരു - ഒരുവൻ, ഒരുവൾ, ഒന്നു, ഒരുത്തൻ, ഒരുത്തി, ഒരുവൾ, ഇരുവർ,
മൂവർ, നാലർ - നാല‌്വർ, ഐവർ, ഏഴവാർ, നൂറ്റുവർ, നൂറ്റവർ.
(i) ഇവയിൽ ഇരുവർ മുതലായവ എല്ലായ്പോഴും ബഹുവചനങ്ങൾ ആ
കുന്നു.

93. (1) വീതപ്രകാരം എന്ന അൎത്ഥത്തിൽ ഈതു എന്ന
പ്രത്യയം സംഖ്യകളോടു ചേൎക്കും.
രണ്ടീതു, മൂവ്വീതു, പത്തീതു, നൂറീതു.
(i) ഇവ നാമവിശേഷണങ്ങളായും ക്രിയാവിശേഷണങ്ങളായും നടക്കും.
(ii) വീതം എന്ന നാമവും ഈ അൎത്ഥത്തിൽ പ്രയോഗിക്കും. നൂറുവീതം,
പത്തുവീതം.

(2) സംഖ്യകളെ ഇരട്ടിച്ചാലും ഈ അൎത്ഥം കിട്ടും.
ഓരോന്നു, ഈരണ്ടു, മുമ്മൂന്നു, നന്നാലു, ഐയ്യഞ്ചു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/77&oldid=197347" എന്ന താളിൽനിന്ന് ശേഖരിച്ചത്