താൾ:56A5728.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

89. അൻ എന്ന തദ്ധിതപ്രത്യയത്തെ പ്രാതിപദിക
ത്തോടു ചേൎത്താൽ 'അതുള്ള' എന്ന അൎത്ഥം കിട്ടും.
മൂപ്പുള്ളൻ, മൂപ്പൻ.
അൻ. തടിയൻ, ചതിയൻ, കൊതിയൻ, ചടിയൻ, കുടിയൻ, കൂനൻ,
തൊണ്ടൻ.

(i) ഈ തദ്ധിതാന്തങ്ങളിൽ സ്ത്രീപ്രത്യയങ്ങളും ചേരും. തടിച്ചി, ചതിച്ചി,
കൊതിച്ചി, മടിച്ചി, കൂനി, തൊണ്ടി, മൂപ്പത്തി.

(ii) മുള്ളൻ, പൂവൻ, ചിങ്ങൻ, പുത്തൻ മുതലായവയിൽ അൻ പ്രത്യയം
വിശേഷണപദങ്ങളെ ഉണ്ടാക്കുന്നു. മുള്ളൻചേന, പൂവൻകോഴി, ചിങ്ങൻ
വാഴ.

(iii) ദിക്കുകളുടെ പേരുകളോടു അൻ ചേൎന്നാൽ ആ ദിക്കിനെ സംബന്ധി
ച്ചതെന്ന അൎത്ഥം കിട്ടും. തെക്കൻ (കാറ്റു), വടക്കൻ (പെരുമാൾ) പടിഞ്ഞാ
റൻ, കിഴക്കൻദിക്കു.

90. ആളൻ, ആളി, കാരൻ എന്നി പ്രത്യയങ്ങളെ ചേ
ൎത്തു തദ്ധിതകൾ ഉണ്ടാകും.
(i) ആളൻ. മലയാളൻ, ഊരാളൻ, കാട്ടാളൻ, ഉള്ളാളൻ.
(ii) ആളി. മലയാളി, ഊരാളി, മുതലാളി, പടയാളി, വില്ലാളി, പാട്ടാളി.
(iii) വേലക്കാരൻ, പണിക്കാരൻ, വണ്ടിക്കാരൻ.
ജ്ഞാപകം. - 88ലും 90ലും പറഞ്ഞു തദ്ധിതപ്രത്യയങ്ങളെ തദ്വത്തു
എന്നു പറയും.

സംഖ്യകളിൽനിന്നുണ്ടായ
തദ്ധിതങ്ങൾ.

91. (1) സംഖ്യകളോടു ആംപ്രത്യയം ചേൎത്തുണ്ടാക്കുന്ന
ശബ്ദങ്ങളെ പൂരണിയെന്നും പ്രത്യയത്തെ പൂരണമെന്നും
പറയും.
ഒന്നാംപാഠം, നാലാന്തരം, ആറാംവകുപ്പു, പത്താമിടം, ഇരുപതാംനൂറ്റാണ്ടു.

(i) സംഖ്യാനാമങ്ങളെപ്പോലെ പൂരണികളും നാമവിശേഷണങ്ങൾ ആ
കുന്നു. പത്തു അവതാരങ്ങളിൽ പത്താം അവതാരം കല്കിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/76&oldid=197346" എന്ന താളിൽനിന്ന് ശേഖരിച്ചത്