താൾ:56A5728.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

(8) ഇൻപ്രത്യയത്തിൽ അവസാനിക്കുന്ന ആദേശരൂപ
ങ്ങൾ ഷഷ്ഠിയുടെ അൎത്ഥത്തിൽ വരും. ഇതു ഷഷ്ഠ്യാഭാസം.

ആട്ടിൻ പാലു, പശുവിൻ നെയ്യ്, പിലാവിൻ കീഴു, ആലിഞ്ചുവട്ടിൽ.

(4) സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു ട്ടു, റ്റു എന്നിവ
യിൽ അവസാനിക്കുന്ന ആദേശരൂപങ്ങളും ഷഷ്ഠിയുടെ
അൎത്ഥത്തിൽ വരുന്നതുകൊണ്ടു ഷഷ്ഠ്യാഭാസം തന്നേ.

മാട്ടുത്തൊൽ, വീട്ടുകാൎയ്യം, കാട്ടാന, കാട്ടുപോത്തു, നീറ്റടക്ക, വയറ്റുനോവു.

ജ്ഞാപകം.—ഇവയെ നിത്യസമാസങ്ങളായി എടുക്കാം (ii. 99 നോക്കുക).

66. (1) സപ്തമിയോടു ഏപ്രത്യയം ചേൎത്താൽ ‘അതി
ലുള്ള’ എന്ന അൎത്ഥം കിട്ടും. ഇതു സപ്തമ്യാഭാസം.

കാട്ടിലേ ആന, നാട്ടിലേ വൎത്തമാനം, വീട്ടിലേ കാൎയ്യം, വിഷ്ണുവിങ്കലേ
ഭക്തി, ബാല്യത്തിലേ അഭ്യാസം, വെള്ളത്തിലേ പോള.

(i) ഇതു നാമവിശേഷണം (i, 103).

(2) സപ്തമിയോടു ഏക്കു പ്രത്യയം ചേൎത്താൽ ‘അതിന്റെ
നേരേ’ എന്ന അൎത്ഥം കിട്ടും. ഇതു ചതുൎത്ഥ്യഭാസം.

നാട്ടിൽ + ഏക്കു = നാട്ടിലേക്കു, കാട്ടിലേക്കു, വെള്ളത്തിലേക്കു.

67. ദിക്കിനെ കാണിക്കുന്ന നാമങ്ങളോടു ‘മാൎഗ്ഗം’ എന്ന
അൎത്ഥത്തിൽ ഏപ്രത്യയം ചേൎന്നുവരും.

കിഴക്കേ, പടിഞ്ഞാറേ, വഴിയേ, ചുവടേ, കീഴേ, മീതേ, പിന്നേ, പിമ്പേ,
അരികേ, അകലേ.

ഇഅവ ക്രിയാവിശേഷങ്ങളായ അവ്യയങ്ങളാകുന്നു.

v. ഗതിപ്രകരണം.

68. വിഭക്തികളുടെ അൎത്ഥം സ്പഷ്ടമാക്കുവാനോ, അവ
യിൽ ഇല്ലാത്തതായ അൎത്ഥം പുതുതായി കാണിപ്പാനോ
വേണ്ടി വിഭക്തികളോടു ചേൎക്കുന്ന പദങ്ങൾ ഗതികൾ ആ
കുന്നു (i. 108). ഇവ അവ്യയങ്ങൾ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/61&oldid=197331" എന്ന താളിൽനിന്ന് ശേഖരിച്ചത്