Jump to content

താൾ:56A5728.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

69. (1) തൊട്ട, തുടങ്ങി, മുതൽ, വരേ, ഓളം ആയി,
തോറും, കാരണം, മൂലം, നിമിത്തം, ഹേതു മുതലായവ പ്രഥ
മയോടു ചേരുന്ന ഗതികൾ.

അവൻ എള്ളു തൊട്ടു കൎപ്പൂരംവരേ വാങ്ങി; കാശി തുടങ്ങി രാമേശ്വരം
വരേ ചെന്നു; യൌവനംമുതൽ വാൎദ്ധക്യംവരേ അദ്ധ്വാനിച്ചു; രണ്ടു കൊല്ലങ്ങ
ളോളം ശ്രമിച്ചുനോക്കി; അവൻ മകനുമായി വന്നു; അവൾ മധുരമായിപ്പാടി;
നാൾതോറും പഠിച്ചു; നാടുതോറും ചെന്നു; ഞാൻനിമിത്തം നിണക്കു കഷ്ടം വന്നു.

(2) കൊണ്ടും കലൎന്നു, കുറിച്ചു. കാൾ, കാളിൽ, കാട്ടിൽ,
കാണേ, ചൊല്ലി, തൊട്ടു, പറ്റി, ആൎന്നു, ഇയന്നു, ഉൾക്കൊ
ണ്ടു, ഉറ്റു, പൂണ്ടു. അന്യേ, എന്നിയെ, പ്രതി ഇത്യാദി ദ്വിതീ
യയോടു ചേൎന്നു വരും.

ഇവനെക്കൊണ്ടു എന്തു ഫലം? രാമനെപ്പറ്റി എന്തറിയും?

(3) ഒക്ക, ഒത്തു. ഒപ്പം, ഒരുമിച്ചു. കൂട, കൂടേ, കൂടി, ചേൎന്നു
മുതലായ ഗതികൾ തൃതീയയോടു ചേൎന്നുവരും.

(4) ആയി, ആയ്ക്കൊണ്ടു, ആറു, വേണ്ടി ഇവ ചതുൎത്ഥി
യോടു ചേരും.

(5) പക്കൽ, പോക്കൽ, മേൽ, മീതേ, വശം, കൈക്കൽ,
ഒരുമിച്ച് ഇത്യാദി ഷഷ്ടിയോടു ചേരും.

(6) ഊടെ (= കൂടെ), ഇരുന്നു. നിന്നു, വെച്ചു ഇത്യാദി
സപ്തമിയോടു ചേരും.

(i) പഞ്ചമി സപ്തമിയോടു നിന്നു എന്ന ഗതി ചേൎന്നുണ്ടായതുകൊണ്ടു അ
തിനെ പ്രത്യേകവിഭക്തിയാക്കി എടുക്കേണമെന്നില്ല.

(ii) ഗതികൾ നാമങ്ങളിൽനിന്നും ക്രിയകളിൽനിന്നും ഉണ്ടായ അവ്യയ
ങ്ങൾ ആകന്നു.

പരീക്ഷ. (64-69)

വിഭക്ത്യാഭാസമെന്നാൽ എന്തു? 2. ഏതെല്ലാം വിഭക്തികൾക്കു ഈ ആ
ഭാസം വരും? 3. ഇവയുടെ രൂപങ്ങളെയും പ്രയോഗങ്ങളെയും പറഞ്ഞുദാഹ
രിക്കുക. 4 ഗതികളുടെ പ്രയോജനം എന്തു? 5. ഗതികൾ ഏതു പദത്തിന്റെ ഉൾപിരിവുകൾ? 6. ഓരോരോ വിഭക്തിയോടു ചേരുന്ന ഗതികളെ പറഞ്ഞു
ഉദാഹരിക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/62&oldid=197332" എന്ന താളിൽനിന്ന് ശേഖരിച്ചത്