താൾ:56A5728.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

(2) അപ്രത്യയം ചേൎത്തതിന്റെ ശേഷം ത്തിപ്രത്യയവും
വരും.

അനുജ — അനുജത്തി, ജ്യേഷ്ഠത്തി.

52. (1) അകാരാന്തപ്രാതിപദികങ്ങളോടു നപുംസക
ത്തിൽ അംപ്രത്യയം ചേൎക്കും.

മരം, കടം, ത്രം, പാലം, നലം, നിലം, പണം, മണം, നാണം, വനം,
ജ്ഞാനം.

(2) സംസ്കൃതപദങ്ങളിൽ അം വരും.

വൃക്ഷം, ഭക്ഷണം, മരണം, കാൎയ്യം, ജലം, മാംസം, മേഘം, വൎണ്ണം, കൎണ്ണം,
പാദം.

(3) ആന, കാള, കഴുത, ഈച്ച, വാഴ, തേങ്ങ, എണ്ണ,
കടുവാ, വേദന, ലത, ചണ, കാക്ക, മൂങ്ങ ഇത്യാദികളിൽ
അംപ്രത്യയം വരികയില്ല.

(4) അകാരാന്തമല്ലാത്ത പ്രാതിപദികങ്ങളിൽ പ്രത്യയം
ചേൎക്കേണ്ട.

വള്ളി, പല്ലി, പശു, കാടു, ആടു, തേരു, പൈ, നേരു, കൈ, തൈ,
കാൽ, മാൽ, പാൽ.

(5) കോമരം, പാവം, പണ്ടാരം, അദ്ദേഹം, ഇദ്ദേഹം, ജനം,
മിത്രം ഇത്യാദി അംപ്രത്യയത്തിൽ അവസാനിക്കുന്ന സാമാ
ന്യനാമങ്ങളും, രത്നം, ഭാഷ്യം, വേദം, ശേഷം, വേലായുധം,
അരുണാചലം, ആറുമുഖം, സന്തോഷം മുതലായ സംജ്ഞാ
നാമങ്ങളും പുല്ലിംഗങ്ങൾ ആകുന്നു. മാക്കം, തങ്കം, മാണി
ക്കം, കളത്രം, ദ്വാരങ്ങൾ ഇത്യാദി സ്ത്രീലിംഗങ്ങളും ആകുന്നു.

(6) കുറുക്കൻ, കടുക്കൻ, കാരാടൻചാത്തൻ, മത്തൻ, ഇള
വൻ, ചെവിയൻ, കൊഞ്ചൻ മുതലായവ നപുംസകങ്ങളും
ആകുന്നു.

(7) അൎത്ഥംകൊണ്ടു മാത്രമല്ലാതെ അൻപ്രത്യയാന്തനാമ
ങ്ങളുടെ ലിംഗം നിശ്ചയിച്ചുകൂടാ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/52&oldid=197322" എന്ന താളിൽനിന്ന് ശേഖരിച്ചത്