താൾ:56A5728.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

(i) കൂനൻ—കൂനി, കള്ളൻ—കള്ളി, താമരക്കണ്ണൻ — താമരക്കണ്ണി, തൊ
ണ്ടൻ — തൊണ്ടി, തോഴൻ — തോഴി.

(ii) കിഴവൻ—കിഴവി, പറയൻ — പറയി, പുലയൻ — പുലയി, മലയൻ
— മലയി, മുകയൻ— മുകയി.

(iii) ബ്രാഹ്മണൻ—ബ്രാഹ്മണി, സുന്ദരൻ—സുന്ദരി, രാജാവു — രാജ്ഞി,
ഗുണവാൻ — ഗുണവതി, ഗുണശാലി — ഗുണശാലിനി, വിദ്വാൻ — വിദുഷി.

ജ്ഞാപകം.—(i) ഒന്നാം വൎഗ്ഗത്തിലേ ഉദാഹരണങ്ങളിൽ അൻപ്രത്യ
യം ലോപിച്ചിരിക്കുന്നു. (ii) രണ്ടിൽ അൻ ലോപിച്ചതിന്റെ ശേഷം യ, വ
ആഗമം വന്നിരിക്കുന്നു. (iii) മൂന്നിലേ പദങ്ങൽ സംസ്കൃത ശബ്ദങ്ങൾ ആക
യാൽ, സംസ്കൃതവ്യാകരണപ്രകാരമുള്ള രൂപഭേദങ്ങൾ ഉണ്ടാകും. അവയെ ഇവി
ടെ വിവരിക്കുന്നില്ല. ശബ്ദരത്നത്തിൽ വിശദമായ്‌വിവരിക്കും.

50. (1) അൻപ്രത്യയത്തിൽ അവസാനിക്കുന്ന പുല്ലിംഗ
ങ്ങൾക്കു സ്ത്രീലിംഗത്തിൽ ചിലപ്പോൾ ത്തിപ്രത്യയം വരും.

കള്ളൻ — കള്ളത്തി, കുശവൻ — കുശവത്തി, ചാലിയൻ—ചാലിയത്തി,
തിയ്യൻ — തിയ്യത്തി, മുക്കുവൻ— മുക്കുവത്തി, മാരാൻ — മാരാത്തി, തട്ടാൻ — ത
ട്ടാത്തി, വണ്ണാൻ — വണ്ണാത്തി.

(2) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തിക്കു സവൎണ്ണാദേശം
വന്നിട്ടു ച്ചിയാകും.

ആയൻ—ആച്ചി, ഇടയൻ — ഇടച്ചി, ഇടിയൻ — ഇടിച്ചി, കൊതിയൻ —
കൊതിച്ചി, ചെട്ടി—ചെട്ടിച്ചി, പട്ടാണി—പട്ടാണിച്ചി, മാപ്പിള്ള—മാപ്പിള്ളച്ചി,

(i) അന്ത്യമായ അൻ ലോപിച്ചതിന്റെ ശേഷം ത്തി എന്നതു ച്ചിയാകും.

(ii) ചെട്ടി, പട്ടാണി, മാപ്പിള്ള മുതലായവ അൻപ്രത്യയാന്തങ്ങൾ അല്ലെ
ങ്കിലും ത്തി വരും.

(3) ചിലപ്പോൾ ത്തിക്കു മൂൎദ്ധന്യാദേശം വന്നിട്ടു ട്ടി ആകും.

തമ്പുരാൻ — തമ്പുരാട്ടി, തമ്പാൻ — തമ്പാട്ടി, മണവാളൻ — മണവാട്ടി,
കണിയാൻ — കണിയാട്ടി (കണിയാട്ടിച്ചി എന്നും ഉണ്ടു), പാണൻ — പാട്ടി.

51 (1) അപ്രത്യയം സംസ്കൃതനാമങ്ങളിൽ മാത്രം വരും.

അനുജൻ — അനുജ, പ്രിയൻ — പ്രിയ, വല്ലഭൻ — വല്ലഭ, സ്നേഹിതൻ —
സ്നേഹിത, ഇഷ്ടൻ — ഇഷ്ട.

3*

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/51&oldid=197321" എന്ന താളിൽനിന്ന് ശേഖരിച്ചത്