താൾ:56A5728.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ങ്ങനെ? 14. ക്രിയയെ വിഭജിക്കുക. 15. അകൎമ്മകക്രിയ, സകൎമ്മകക്രിയ ഇവ
തമ്മിൽ എന്തുഭേദം? 16. എപ്പോൾ സകൎമ്മകമാകും? 17. ക്രിയ എന്നാൽ എന്തു?
18. വ്യാപാരം, ഫലം ഇവയെ വിവരിക്കുക. 19. വിശേഷണം, വിശേഷ്യം,
ഗുണവചനം ഇവയെ വിവരിച്ചു ഉദാഹരിക്കുക. 20. ക്രിയാവിശേഷണ
ത്തിന്റെ അൎത്ഥം എന്തു? 21. ഈ അൎത്ഥം ഉദാഹരണങ്ങളെക്കൊണ്ടു തെളിയി
ക്കുക. 22. അവ്യയം എന്നാൽ എന്തു? 23. അവ്യയത്തിന്റെ അവാന്തരവിഭാ
ഗങ്ങളെ പറക. 24. വിശേഷണങ്ങളായ്വരുന്ന അവ്യയങ്ങളെ പറക. 25.
മനോവികാരങ്ങളെ കാണിക്കുന്ന അവ്യയങ്ങളെ പറക.

I. ശിക്ഷാകാണ്ഡം.

16. (1) വായിൽനിന്നു പുറപ്പെടുന്നതും ഏറ്റവും ചെറു
തുമായ ധ്വനിക്കു വൎണ്ണം എന്നു പേർ. അ, ഇ, ഓ, ഔ, ൿ,
ൻ, ൺ, ർ, മ്, ൽ ഇവ വൎണ്ണങ്ങൾ ആകുന്നു.

(i) ക, കാ, ഖു, ഗി, ഘൃ, ചെ, ക്ഷു, മുതലായവ ഒറ്റ അക്ഷരങ്ങൾ
ആകുന്നു എങ്കിലും ഒറ്റ വൎണ്ണങ്ങൾ അല്ല. ക = ൿ + അ; കാ = ൿ + ആ;
ഖു = ഖ്土 + ഉ; ഗി = ഗ് + ഇ; ഘൃ = ഘ് + ഋ; ചെ = ച് + എ; ക്ഷു = ൿ +
ഷ് + ഉ ഇങ്ങിനെ അനേകം വൎണ്ണങ്ങൾ ചേൎന്നുണ്ടായവ തന്നേ.

(2) വൎണ്ണങ്ങളെക്കുറിച്ചു പറയുന്ന വ്യാകരണഭാഗത്തിന്നു
ശിക്ഷാകാണ്ഡം എന്നു പേർ.

(i) ശിക്ഷാകാണ്ഡത്തിൽ സംജ്ഞാപ്രകരണം എന്നും സന്ധിപ്രകരണം
എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടു.

1. സംജ്ഞാപ്രകരണം.

17. ശാസ്ത്രം എളുപ്പത്തിൽ ഗ്രഹിപ്പാൻ വേണ്ടി ഇന്നി
ന്ന അൎത്ഥത്തിൽ മാത്രം ഇന്നിന്ന പദങ്ങൾ ഉപയോഗിക്കു
മെന്ന നിശ്ചയത്തോടു കൂടി ശാസ്ത്രത്തിൽ പ്രയോഗിക്കുന്ന
വാക്കുകളെ സംജ്ഞകൾ എന്നു പറയും.

18. വൎണ്ണങ്ങളെ സ്വരങ്ങളായും വ്യഞ്ജനങ്ങളായും വിഭ
ജിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/28&oldid=197298" എന്ന താളിൽനിന്ന് ശേഖരിച്ചത്