താൾ:56A5728.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

(ii) ചൂടു, തണുപ്പു, സുഖം, ദുഃഖം, സന്തോഷം, വ്യസനം, രോഗം, ആ
രോഗ്യം, മാലിന്യം, ശൌചം എന്നിങ്ങിനെയുള്ളവ എപ്പോഴും ദ്രവ്യത്തിൽ ഉള്ള
വയായി കാണുകയില്ല. ചിലപ്പോൾ ഉണ്ടായിരിക്കയും ചിലപ്പോൾ ഇല്ലാതിരി
ക്കയും ചെയ്യും. ഇവ ദ്രവ്യത്തിന്റെ ഓരോ കാലത്തുള്ള അവസ്ഥയെയോ
സ്ഥിതിയെയോ കാണിക്കുന്നു. അവസ്ഥയെ (സ്ഥിതിയെ) ഇവിടെ ഗുണ
ങ്ങളായിട്ടു വിചാരിച്ചിരിക്കുന്നു.

(1) അവസ്ഥയുടെയും ഗുണത്തിന്റെയും പേരുകൾ ഗു
ണനാമങ്ങൾ ആകുന്നു. (i. 19-22.)

(2) ദ്രവ്യത്തിന്നോ ഗുണത്തിന്നോ സ്ഥിതിക്കോ ഭേദം വരു
ത്തുന്നതു ക്രിയയാകുന്നു. ക്രിയയുടെ പേരുകൾ ക്രിയാനാ
മങ്ങൾ ആകുന്നു. (i. 97.)

(3) ഗുണം, സ്ഥിതി, ക്രിയ എന്നിവയെ കാണിക്കുന്ന നാ
മങ്ങൾക്കു സാമാന്യമായ പേർ ഭാവനാമം ആകയാൽ ഗുണ
നാമങ്ങളും ക്രിയാനാമങ്ങളും ഭാവനാമത്തിന്റെ ഉൾപ്പിരിവു
കൾ ആകുന്നു.

ഭാവനാമം 1. ഗുണനാമം.
സ്ഥിതിനാമം.
2. ക്രിയാനാമം.

ജ്ഞാപകം.— ഭാവം എന്നതിന്നു ഇരിപ്പു, ആവുക എന്ന സ്ഥിതി
എന്നു അൎത്ഥമാകയാൽ ഗുണം, സ്ഥിതി, ക്രിയ എന്നിവയെ ദ്രവ്യത്തിൽ ഉള്ള
തായി വിചാരിക്കുന്നതുകൊണ്ടു ഇവയുടെ പേരുകൾ ഭാവനാമങ്ങൾ
ആകുന്നു.

8 (i) സൎവത്തിന്റെയും പേരുകൾ സൎവനാമങ്ങൾ
ആകുന്നു. (i. 23-25.)

(2) പുരുഷരെക്കുറിക്കുന്ന ഞാൻ, നീ, താൻ എന്നിവ
പുരുഷാൎത്ഥകസൎവനാമങ്ങൾ ആകുന്നു. ഇവക്കു ലിംഗ
ഭേദം ഇല്ലാത്തതുകൊണ്ടു അലിംഗങ്ങളാകുന്നു.

(3) അ, ആ, ഇ ഈ എന്നിവ ചൂണ്ടിക്കാണിക്കുന്നതിന്നു
ഉപയോഗിക്കുന്നതുകൊണ്ടു ചുട്ടെഴുത്തുകൾ എന്നു പറയും.
ഇവ വിശേഷണങ്ങളായിട്ടേ നടക്കയുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/22&oldid=197292" എന്ന താളിൽനിന്ന് ശേഖരിച്ചത്