താൾ:56A5728.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

സംഹിത.

185. എന്തെങ്കിലും ചെയ്തു മഹാജനങ്ങളിൽ
സംതൃപ്തി നല്കുന്നതു സജ്ജനവ്രതം
എന്താതനാത്മാവിനൊടെന്നെയും വെടി
ഞ്ഞെന്തിന്നു പണ്ടീവ്രതമാചരിച്ചു താൻ ॥

പദച്ഛേദം.

എന്തു । എങ്കിലും । ചെയ്തു । മഹാജനങ്ങളിൽ । സംതൃപ്തി । നല്കുന്നതു ।
സജ്ജനവ്രതം । എന്താതൻ । ആത്മാവിനൊടു । എന്നെ । ഉം । വെടിഞ്ഞു ।
എന്തിന്നു । പണ്ടു । ഈവ്രതം । ആചാരിച്ചു । താൻ ॥

ജാതിയും അന്വയവും.

എന്തു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം, പ്രഥ
മപുരുഷൻ, ദ്വിതീയവിഭക്തി, ചെയ്തു എന്നതിന്റെ കൎമ്മം.

എങ്കിലും— അവ്യയം എന്തു എന്നതിനോടു അന്വയിച്ചു അതിന്നു ഒരു
അനിശ്ചിതാൎത്ഥത്വം കൊടുക്കുന്നു.

ചെയ്തു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം ‘നല്കുന്നതു’
എന്നതിനെ വിശേഷിക്കുന്നു.

മഹാജനങ്ങളിൽ— നാമം, കൎമ്മധാരയസമാസം (മഹാന്മാരായ ജന
ങ്ങൾ) പുല്ലിംഗം, ബഹുവചനം, നല്കുന്നു എന്നെതിന്റെ അധികരണം (വൈ
ഷയികം).

നല്കുന്നതു— ക്രിനാപുരുഷനാമം, കൎമ്മധാരയസമാസം, നപുംസകലിം
ഗം, ഏകവചനം, പ്രഥമവിഭക്തി, സജ്ജനവ്രതം എന്നെ നാമാഖ്യാതത്തിന്റെ
ആഖ്യ.

സജ്ജനവ്രതം— നാമം, ഷഷ്ഠിതൽപുരുഷസമാസം (സജ്ജനങ്ങളുടെ
വ്രതം), നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി,
നല്കുന്നതു എന്നതിന്റെ ആഖ്യാതം.

എൻതാതൻ— നാമം, ഷഷ്ഠിതൽപുരുഷസമാസം (എന്റെ താതൻ),
പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി, ആചരിച്ചു എന്ന
തിന്റെ ആഖ്യ.

ആത്മാവിനൊടു— നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ,
സാഹിത്യവിഭക്തി, വെടിഞ്ഞു എന്നെ ക്രിയയുടെ വിശേഷണം, ആത്മാവി

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/155&oldid=197425" എന്ന താളിൽനിന്ന് ശേഖരിച്ചത്