താൾ:56A5728.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

നെയും എന്നെയും വെടിഞ്ഞു എന്നതിനു പകരം ആത്മാവിനൊടുക്രടി എന്നെ
യും വെളിഞ്ഞു എന്നു പറയുന്നതുകൊണ്ടു എന്നിൽ അധികം പ്രീതി ഉണ്ടെന്നു
കാണിക്കുന്നു.

എന്നെ— പുരുഷാൎത്ഥകസൎവ്വനാമം, പുല്ലിംഗം, ഏകവചനം, ഉത്തമപു
രുഷൻ, ദ്വിതീയവിഭക്തി, വെടിഞ്ഞു എന്നതിന്റെ കൎമ്മം.

ഉം— അവ്യയം, തനിക്കു ഇത്ര പ്രിയനായ എന്നെയും കൂടി എന്ന അൎത്ഥം
ദ്യോതിപ്പിക്കുന്നു.

വെടിഞ്ഞു— ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, ആച
രിച്ചു എന്നതിന്റെ വിശേഷണം. ആചരിച്ച പ്രകാരം കാണിക്കുന്നു.

എന്തിന്നു— പ്രശ്നാൎത്ഥകസൎവ്വനാമം, നപുംസകലിംഗം, ഏകവചനം,
ചതുൎത്ഥിവിഭക്തി, വെടിഞ്ഞു എന്നതിന്റെ വിശേഷണം. എന്തു കാൎയ്യം സാ
ധിപ്പാൻ വേണ്ടി എന്നാകുന്നു അൎത്ഥം (താദൎത്ഥ്യം).

പണ്ടു— അവ്യയം, ആചരിച്ചു എന്നതിന്റെ വിശേഷണം (കാലം കാ
ണിക്കുന്നു).

ഈവ്രതം— നാമം, കൎമ്മധാരയസമാസം, നപുംസകലിംഗം, ഏകവച
നം, പ്രഥമപുരുഷൻ, ദ്വിതീയവിഭക്തി, ആചരിച്ചു എന്നതിന്റെ കൎമ്മം.

ആചരിച്ചു— ക്രിയ, ബലം, സകൎമ്മകം, പ്രഥമപുരുഷൻ, ഏകവച
നം, നിൎദ്ദേശകപ്രകാരം, വൎത്തമാനകാലം, താതൻ എന്നതിന്റെ ആഖ്യാതം.

താൻ— പുരുഷാൎത്ഥകസൎവ്വനാമം, ഏകവചനം, പുല്ലിംഗം, പ്രഥമപുരു
ഷൻ, പ്രഥമവിഭക്തി, എൻതാതൻ എന്നതിനോടു സമാനാധികരണത്തിൽ
അന്വയിക്കുന്നു. താതൻ എന്നതിന്റെ അൎത്ഥത്തെ ദൃഢമാക്കുന്നു.

ജാതിയും അന്വയവും പറയുന്ന ക്രിയക്കു വ്യാകരിക്കുക എന്നും പറയും.

അഭ്യാസം.

താഴേ ക‍ാണുന്ന വാക്യങ്ങളെ വ്യാകരിക്കുക.

1. പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
നിന്നുടെ ഹാനി വരാത വണ്ണം.

2. ഇന്നു തൃണങ്ങൾ പിണങ്ങുമോ വഹ്നിയോടു?

3. ചിത്രമായുള്ള രാജപ്രസാദങ്ങളും
എത്രയും നന്നായനുഭവിച്ചീടെടോ?

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/156&oldid=197426" എന്ന താളിൽനിന്ന് ശേഖരിച്ചത്