താൾ:56A5728.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

(d) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു മുതലായവരെ രാമൻ കണ്ടു.

(e) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരേ രാമൻ കണ്ടു.

(f) രാമൻ, കൃഷ്ണൻ എന്നിവൎക്കു സമ്മാനം കിട്ടി; കൃഷ്ണൻ ഗോവിന്ദൻ എന്ന
വരുടെ അച്ഛൻ വലിയ ധനികൻ.

ജ്ഞാപകം.— അനേകകൎമ്മങ്ങളുള്ള ഈവിധവാക്യങ്ങളെ കേവലവാ
ക്യങ്ങളായിട്ടു എടുക്കേണം.

183. (1) സമാനാഖ്യകളും ഭിന്നാഖ്യാതങ്ങളും ഉള്ള വാക്യ
ങ്ങളെ സമുച്ചയിപ്പാൻ ക്രിയകളെ ഭൂതക്രിയാന്യൂനങ്ങളാക്കി,
ഒടുവിലേത്തെതിനെ പൂൎണ്ണക്രിയയാക്കി, ക്രിയകൾ സംഭവിച്ച
ക്രമത്തിൽ ചേൎക്കേണം.

(a) രാമൻ വരട്ടെ, രാമൻ പാഠങ്ങളെ പഠിക്കട്ടെ, രജൻ വിട്ടിൽ പോക
ട്ടെ. രാമൻ വന്നു പാഠങ്ങൾ പഠിച്ചു വീട്ടിൽ പോകട്ടെ.

(b) കുട്ടികൾ രാവിലേ പാഠശാലയിൽ വരും; കുട്ടികൾ തങ്ങളുടെ പാഠം
പഠിക്കും; കുട്ടികൾ പിന്നെ ഉണ്മാൻ വീട്ടിൽ പോകും.

കുട്ടികൾ രാവിലേ പാഠശാലയിൽ വന്നു, തങ്ങളുടെ പാഠം പഠിച്ചു പിന്നെ
ഉണ്മാൻ വീട്ടിൽ പോകും.

(c) ജനങ്ങൾ ധനം സംപാദിക്കുന്നു. ജനങ്ങൾ സുഖം അനുഭവിക്കുന്നു,
ജനങ്ങൾ സന്തോഷിക്കുന്നു.

ജനങ്ങൾ ധനം സംപാദിച്ചു, സുഖം അനുഭവിച്ചു സന്തോഷിക്കുന്നു.

(2) ക്രിയകളെ എല്ലാം ക്രിയാനാമങ്ങളാക്കി ഉംകൊണ്ടു
സമുച്ചയിച്ചു ചെയ്ത ധാതുകൊണ്ടു സമൎപ്പിക്കാം.

രാമൻ വരികയും പാഠങ്ങൾ പഠിക്കയും പിന്നെ വീട്ടിൽ പോകയും ചെ
യ്യട്ടെ.

ജ്ഞാപകം.— ഈ വിധ സമുച്ചിതവാക്യങ്ങൾ കേവലവാക്യങ്ങളാകുന്നു.

പരീക്ഷ. (181 — 183.)

(i) 1. സംസ്കരണമെന്നാൽ എന്തു? 2. ഇതിന്റെ പ്രയോജനമെന്തു?
3. അനേകാഖ്യങ്ങളെ കൂട്ടിച്ചേൎക്കുന്നതു എങ്ങനെ? ഉദാഹരിക്കുക. 4. അനേക
കൎമ്മങ്ങളെ എങ്ങനെ ചേൎക്കുന്നു? ഉദാഹരിക്കുക. 5. അനേകാഖ്യാതങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/152&oldid=197422" എന്ന താളിൽനിന്ന് ശേഖരിച്ചത്