താൾ:56A5728.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 135 —

രാമനും കൃഷ്ണനും ഗോവിന്ദനും പുസ്തകം വായിക്കുന്നു. ഇതു സംയുക്ത
വാക്യമാകുന്നു.

(3) ആഖ്യകളെ നിദൎശകസൎവ്വനാമത്തോടു സമാനാധിക
രണത്തിൽ അന്വയിപ്പിച്ചാലും മതി.

രാമൻ, കൃഷ്ണൻ, ഗോവിന്ദൻ ഇവർ പുസ്തകം വായിക്കുന്നു.

ഇവർ എന്നതിന്നു പകരം എന്നിവർ എന്നും പറയാം.

ഇതു കേവലവാക്യമായിട്ടു എടുക്കേണം. രാമൻ, കൃഷ്ണൻ, ഗോവിന്ദൻ
ഇവർ (എന്നിവർ) എന്നതിനെ ആഖ്യയായിട്ടു വിചാരിക്കേണം.

(4) ആഖ്യകളെ ദ്വന്ദ്വസമാസമാക്കാം.

രാമകൃഷ്ണഗോവിന്ദന്മാർ പുസ്തകം വായിക്കുന്നു.

ഇതും കേവലവാക്യം ആകുന്നു.

(5) പല ആഖ്യകൾ ഉള്ള വാക്യത്തിൽ ചിലവയെ മാത്രം
പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞ ആഖ്യകളെ പ്രഥമയാക്കി
‘തുടങ്ങിയുള്ള’ ‘ഇത്യാദിയായ’, ‘മുതലായ’, ‘എന്നിങ്ങിനെ’,
‘ഇങ്ങിനെ’, മുതലായ പദങ്ങളോടു സമാനാധികരണത്തിൽ
പ്രയോഗിക്കും.

രാമൻ, കൃഷ്ണൻ, ഗോവിന്ദൻ തുടങ്ങിയുള്ള കുട്ടികൾ പുസ്തകം വായിക്കുന്നു.
രാമൻ, കൃഷ്ണൻ മുതലായവർ (മുതലായ കുട്ടികൾ) പുസ്തകം വായിക്കുന്നു. കൃത
ത്രേതദ്വാപരകലി എന്നിങ്ങിനെ നാലുയുഗത്തിലും ദുഷ്ടക്ഷത്രിയന്മാരുണ്ടായി.
കൈക്കാൽ മുതലായി ഏതും കണ്ടില്ല.

182. കൎമ്മം മുതലായ മറ്റു കാരകങ്ങളെയും ഈ പ്രകാ
രത്തിൽ സമുച്ചയിക്കാം.

രാമൻ കൃഷ്ണനെ കണ്ടു. രാമൻ ഗോവിന്ദനെ കണ്ടു. രാമൻ ചാത്തുവി
നെ കണ്ടു.

(a) രാമൻ കൃഷ്ണനെയും ഗോവിന്ദനെയും ചാത്തുവിനെയും കണ്ടു.

(b) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരെ രാമൻകണ്ടു.

ജ്ഞാപകം.— ഇവിടെ അൎത്ഥത്തിന്നു സംശയം വരാതിരിപ്പാൻ രാമൻ
എന്ന ആഖ്യയെ എന്നിവർ എന്നതിന്റെ ശേഷം ഉപയോഗിക്കുന്നതു നന്നു.

(c) രാമൻ ചാത്തുകൃഷ്ണഗോവിന്ദന്മാരെ കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/151&oldid=197421" എന്ന താളിൽനിന്ന് ശേഖരിച്ചത്