താൾ:56A5728.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

vii. ഇങ്ങനെ നിൎബ്ബന്ധമായി അവർ നാലുപേരും പറഞ്ഞതിനെ കേ
ട്ടിട്ടു നളമഹാരാജാവു തന്റെ മനസ്സിൽ വിചാരിച്ചു.

viii. അമരാവതിയെ ജയിക്കുന്നതായ ആ രാജധാനിയെക്കണ്ടപ്പോൾ
തന്നേ നളമഹാരാജാവു സന്തോഷസമുദ്രത്തിൽ മുങ്ങി.

(3) പാഠപുസ്തകത്തിലേ നൂറു വാക്യങ്ങളെ വിഭജിക്കുക.

3. സംയുക്തവാക്യം.

1. നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ,
ദിക്കുകൾ പത്തുമൊക്കെ പ്രകാശിച്ചു,
അൎക്കസോമനും സുപ്രഭാ കൈക്കൊണ്ടു,
ലക്ഷ്മി വൎദ്ധിച്ചു ഭൂമിയിൽ, ഗോവിന്ദ.

ജ്ഞാപകം.– ശ്രീരാമന്റെ ജനനദിവസത്തിന്റെ വൎണ്ണനമാകുന്നു
ഇതു. ഇവിടെ സജാതീയവാക്യങ്ങളെ കൂട്ടിച്ചേൎത്തിട്ടില്ല എങ്കിലും ഇവ
തമ്മിൽ ഒരു സംബന്ധമുണ്ടെന്നതു പ്രത്യക്ഷം തന്നേ. സംയുക്തവാക്യ
ത്തിൽ അടുത്തടുത്തു നില്ക്കുന്നവയും സംബന്ധം കാണിക്കുന്ന
നിപാതങ്ങളില്ലാത്തവയും ആയ വാക്യങ്ങൾക്കു ആനുഷങ്ഗിക
വാക്യങ്ങൾ (Collateral clauses) എന്നു പേർ.

2. നാകഭേരികൾ താനേ മുഴങ്ങിയും
ലോകമാനസജാലം തെളികയും
നാകനാരികളാടിയും പാടിയും
തോയരാശികൾ തെളികയും ഗോവിന്ദ.

ഇവിടെ ഉം അവ്യയത്താൽ കൂട്ടിച്ചേൎത്ത വാക്യങ്ങളാൽ സംയുക്തവാക്യം
ഉണ്ടായിരിക്കുന്നു. ചെയ്തു എന്ന ക്രിയാപദം അദ്ധ്യാഹരിക്കേണ്ടതാകുന്നു.

3. രാമചന്ദ്രം ജനിപ്പിച്ചു കൌസല്യാ
ദേവി കൈകേയി പെറ്റു ഭരതനെ
ലക്ഷ്മണനെയും ശത്രുഘ്നമാനം
പെറ്റു നല്ല സുമിത്രയും ഗോവിന്ദ.
4. പൎവ്വതരാജനും ചാണക്യവിപ്രനും
ഗൎവ്വം നടിച്ചോരു വൈരോധകാദിയും,
മ്ലേച്ഛഗണങ്ങളും പാരസീകന്മാരും

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/143&oldid=197413" എന്ന താളിൽനിന്ന് ശേഖരിച്ചത്