താൾ:56A5728.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 126 —

(1) താഴേ എഴുതിയ വാക്യങ്ങളെ ഉപോദ്ധരിക്ക.

(2) കാരകാൎത്ഥങ്ങളെയും പറക.

i. ചേതസ്സമാകൎഷകമായിടും നിൻ
ഗീതസ്വരത്താൽ ഹൃതനായി ഞാനും,
സ്ഥീതദ്രുതം പൂണ്ട മൃഗത്തിനാലീ
ശ്ശീതദ്യുതേൎവ്വംശജനാം നൃപൻപോൽ.

ii. ചെവിക്കു പേയമായിട്ടു ഭവിക്കും ഭാരതാമൃതം
ചമച്ച നിൎമ്മലാത്മാനം നമിക്കുന്നേൻ മഹാമുനിം.

iii. അരുളപ്പാടതു കേട്ടു കിരീടി
പുരികക്കൊടികൊണ്ടൊന്നറിയിച്ചാൻ:–
“കുരുവരനുണ്ടു ശിരോഭോഗേ തവ
മരുവീടുന്നു [നാരായണജയ]”.

iv. ഇന്നിന്നു പോം പ്രാണൻ എനിക്കുപൎത്താൽ
എന്നങ്ങു ചിത്തത്തിൽ നിനച്ചു തന്നേ
ഇന്നംബ വാഴുന്നതു മാനവേന്ദ്ര
കൊന്നീടൊല നീയതുകൊണ്ടടോ മാം.

v. മൌൎയ്യതനയൻ ഒരുദിനം
മംഗലശീലൻ കുസുമപുരത്തിങ്കൽ
സഞ്ചരിക്കുന്നോരുനേരത്തു ദൂരവേ,
തഞ്ചുന്ന കാന്തി കലൎന്നോരു വിപ്രനെ
പദ്ധതിമദ്ധ്യേ വസിച്ചു കൊണ്ടെത്രയും
ക്രുദ്ധനായ്മേഖല കുത്തിപ്പറിച്ചുടൻ
ചുട്ടതിൻഭസ്മം കലക്കിക്കുടിച്ചതി
രുഷ്ടനായ്നില്ക്കുന്നതു കണ്ടവൻതാനും.

vi. (a) ഉടനെ അവനെ നോക്കിക്കൊണ്ടിരുന്ന ആ വൎത്തകൻ അവൻ
കുനിഞ്ഞെടുത്ത സാധനം എന്തായിരിക്കുമെന്നു വിചാരിച്ചു.

(b) നിലത്തു വീണു കിടക്കുന്ന മൊട്ടുസൂചിക്കൊപ്പമായ അല്പവസ്തു
ക്കളെ പെറുക്കിയെടുക്കുന്നതു സാധാരണമല്ലേ.

(c) ആയതു അത്ര വിചാരിക്കേണ്ടിയ ഒരു കാൎയ്യവുമല്ലെന്നു വല്ലവ
രും പറയുമായിരിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/142&oldid=197412" എന്ന താളിൽനിന്ന് ശേഖരിച്ചത്